പ്ലസ് ടു വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

പ്ലസ് ടു വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയിൽ. ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ആശുപത്രി അധികൃതരോട് വിദ്യാര്‍ഥിനിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെടുന്നതിനിടെ ഡോക്ടര്‍മാര്‍ വിവരം ഈസ്റ്റ് പോലീസില്‍ അറിയിക്കുകയും തുടർന്ന് യുവാവിനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു.

പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാരെ ആശുപത്രി അധികൃതര്‍ വിളിച്ചുവരുത്തി പരാതി കൊടുപ്പിക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ യുവാവും പ്ലസ് ടു വിദ്യാര്‍ഥിനിയും കുറെ നാളായി അടുപ്പത്തിലായിരുന്നതായി പോലീസ് പറഞ്ഞു. ഇവർ കൂടുതല്‍ അടുക്കുകയും ആ ബന്ധം ചൂഷണം ചെയ്ത് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ യുവാവ് ഗര്‍ഭം അലസിപ്പിക്കാനുള്ള വഴിയുമായാണ് പെണ്‍കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് വിട്ടത്. എന്നാല്‍ അത് യുവാവിനെ കുടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top