പ്രായപൂര്‍ത്തിയാകാത്ത് പെൺകുട്ടിക്ക് നേരെ ലൈംഗീക പീഡനം; രജീഷ് പോളിനെതിരെ പോക്‌സോ ചുമത്തി

പാലക്കാട്: ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ദമ്പതികളുടെ മകളും വിദ്യാര്‍ത്ഥി സംഘടനാ നേതാവുമായ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകും മുമ്പ് പീഡിപ്പിച്ച അമാനവസംഘം നേതാവ് രജീഷ് പോളിനെതിരെ ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളാണ് സോഷ്യല്‍ മീഡിയയില്‍ വിവാദമുയര്‍ത്തിയിരിക്കുന്നത്. മാവോയിസ്റ്റ് നേതാവിന്റെ മകളെ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പീഡിപ്പിച്ചെന്ന് ആ കുട്ടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതോടെയാണ് ചുംബന സമര നായകന്റെ തനിനിറം അറിഞ്ഞ് സുഹൃത്തുക്കള്‍ പോലും ഞെട്ടിയത്. ചുംബന സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്ന ഹനുമാന്‍ സേനയുള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകള്‍ ഈ വിവാദം ആഘോഷിക്കുകയാണ്. ചുംബന സമര നായകര്‍ മുഴുവന്‍ പീഡന വീരന്‍മാരാണെന്ന തരത്തിലാണ് ഹനുമാന്‍ സേനയുടെ പ്രചരണം.നേരത്തെ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായി മാസങ്ങളോളം അഴിക്കുള്ളിലായിരുന്നു.

കണ്ണൂര്‍ ഏരുവേശ്ശി -ചെറിയ അരീക്കമല സ്വദേശി രജീഷ് പോള്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ഫേസ്ബുക്കില്‍ വെളിപ്പടുത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ട് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പോസ്റ്റിലുണ്ട്. ഇതോടെ ഇയാള്‍ക്കെതിരെ കേസടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കോട്ടയം സ്വദേശിയായ പൊതുപ്രവര്‍ത്തകയുടെയും പരാതിയിലാണ് കേസെടുത്ത്.

യുവതിക്ക് നേരിട്ട സംഭവത്തിനു സമാന രീതിയില്‍ പീഡനശ്രമം നടന്നതായി മറ്റ് ചിലരും വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഡിജിപി പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് കേസ് കൈമാറുകയായിരുന്നു. വരും ദിവസങ്ങളില്‍ രജീഷ് താമസിച്ചിരുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തും.rajeesh-

കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ ചുംബന സമരങ്ങളില്‍ നേതൃത്വം വഹിച്ച രാജീഷ് പോള്‍നെതിരെ മുന്‍ ഭാര്യയും വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു. ദലിത് ആക്ടീവിസ്റ്റായ രേഖാ രാജാണ് പെണ്‍കുട്ടികളെ ബുദ്ധിജീവി ചമഞ്ഞ ചിലര്‍ ക്രൂരമായി വേട്ടയാടുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ രാജീഷ് പോളിന്റെ പീഡനത്തിന് ഇരയായ നിരവധി പേര്‍ പരസ്യമായി രംഗത്തെത്തി. ഇതില്‍ മാവോയിസിറ്റ് നേതാവിന്റെ മകള്‍ പുറത്ത് വിട്ട വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നതായിരുന്നു. സംരക്ഷകനായി തന്റെ വീട്ടിലെത്തിയ ഇയാള്‍ സൗഹൃദം സ്ഥാപിച്ച് ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം പലരോടും നേരത്തെ തുറന്ന് പറഞ്ഞിരുന്നെങ്കിലും ഇയാളെ രക്ഷിക്കാനാണ് പലരും ശ്രമിച്ചത്. രേഖാരാജിന്റെ വെളിപ്പെടുത്തലുകളും സോഷ്യല്‍ മീഡിയയിലെ പിന്തുണയും ഏറിയതോടെയാണ് ഈ കുട്ടി പഴയകാല കഥകള്‍ പുറംലോകത്തെ അറിയിച്ചത്.

മാവോയസ്റ്റി അനുഭാവികള്‍ക്കിടയിലും ഈ വെളിപ്പെടുത്തല്‍ പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയട്ടുണ്ട്. പതിനാറുവയസുകാരിയായ മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച ഇയാള്‍ മവോയിസ്റ്റ് അനുകൂല സംഘടനകളുടെ വേദികളില്‍ സ്ഥിരം പങ്കെടുത്തിരുന്നു. സംഭവം വിവാദമായതോടെ പല മാവോയിസ്റ്റ് അനുഭാവികളും ഇയാളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയട്ടുണ്ട്.

ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഫേസ്ബുക്കിലൂടെ മലയാളി സ്ത്രീകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ദലിത് ഫെമിനിസ്റ്റുകള്‍ തുടക്കമിട്ട തങ്ങള്‍ നേരിട്ട ലൈംഗീക പീഡിനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ പലതും നിയമ നടപടികളിലേക്ക് കടന്നുകഴിഞ്ഞു. പല പൊയ്മുഖങ്ങളും അഴിഞ്ഞുവീഴുകയാണ്. തുറന്നു പറയുന്നവര്‍ക്ക് പിന്തുണയുമായി ദലിത് ഫെമിനിസ്റ്റുകള്‍ തന്നെ നേരിട്ട് രംഗത്തുണ്ട്.ഇത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് അറിയപ്പെടുന്ന മൃദംഗവാദകനും നടനുമായ ഹരിനാരായണനെതിരെ ഒരു യുവതി ഉന്നയിച്ചിരിക്കുന്നത്. ഹരിനാരായണന്‍ തന്നോടു കാണിച്ച അതിക്രമം വെളിപ്പെടുത്തുന്നതിനൊപ്പം യുവത് പറയുന്നത് ഹരിനാരായണന്‍ വീട്ടിനടുത്തുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ്.പൊലീസിന് നേരിട്ട് തന്നെ നിയമ നടപടി എടുക്കാവുന്ന അനവധി വെളിപ്പെടുത്തലുകള്‍ ഇതിനോടകം തന്നെ ഫേസ്ബുക്കില്‍ ഉണ്ടായിക്കഴിഞ്ഞു. എന്നാല്‍ നിയമ സംവിധാനം വെറും നോക്കുകുത്തിയായി നില്‍ക്കുകയാണ്.

ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ കിസ് ഓഫ് ലൗവിന്റെ മുഖ്യ സംഘാടകരായിരുന്ന ദമ്പതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്‍ക്കും ശേഷം പീഡന കേസിലാണ് ചുംബന സമരത്തില്‍ സജീവമായി മുന്‍നിരയിലുണ്ടായിരുന്ന കണ്ണൂര്‍ ഏരുവേശ്ശി ചെറിയ അരീക്കമല സ്വദേശി രാജീഷ് പോള്‍ പോക്സോ കേസിൽ പ്രതിയായിരിക്കുന്നത് .

Top