നാലു വയസുകാരിയെ സ്കൂള്‍ ബസില്‍ ബലാല്‍സംഗം ചെയ്ത കണ്ടക്ടര്‍ അറസ്റ്റില്‍

ഉജ്ജയിന്‍: ഓടുന്ന സ്കൂള്‍ ബസില്‍വെച്ച് നാലു വയസുകാരിയായ നഴ്സറി വിദ്യാര്‍ഥിനിയെ ബലാല്‍സംഗത്തിന് ഇരയാക്കിയ കണ്ടക്ടര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവമുണ്ടായത്. മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം കണ്ടക്ടര്‍ മഹേഷ് ഭഗവാന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്ടക്ടര്‍ അറസ്റ്റിലായത്. സംഭവത്തില്‍ ഡ്രൈവറുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top