അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു.പതിനെട്ടാം പടി ചവിട്ടിയത് സുരക്ഷാ ഉദ്യോഗസ്ഥരന്റെ കൈപിടിച്ച്.സന്നിധാനത്ത് പൂർണകുംഭം നൽകി സ്വീകരണം.രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ. പ്രാര്‍ത്ഥനാ നിരതയായി അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു

കോട്ടയം :അയ്യനെ തൊഴുത് രാഷ്ട്രപതി.പമ്പയില്‍ പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് കൈകാലുകള്‍ കഴുകി പ്രതീകാത്മക സ്‌നാനം നടത്തിയാണ് കെട്ടു നിറച്ചത്. ഇരുമടി കെട്ടുമായി പമ്പാ ഗണപതിയേയും തൊഴുതു. രാഷ്ട്രപതിയെ അനുഗമിച്ച ഒഎസ്ഡിയും സുരക്ഷാ ഉദ്യോഗസ്ഥരും കെട്ടു നിറച്ചു. അവരും ഇരുമുടിയുമായാണ് സന്നിധാനത്തേക്ക് പോയത്.രാഷ്ട്രപതി ദ്രൗപതി മുർമു ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി ശബരിമല ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്.

പത്തനംതിട്ട പ്രമാടത്ത് ഹെലികോപ്റ്റർ ഇറങ്ങി റോഡ് മാർഗം പമ്പയിലെത്തിയ രാഷ്ട്രപതി ആചാരപരമായ പമ്പാ സ്നാനത്തിനു ശേഷം കെട്ടുനിറച്ചു. പമ്പ ഗണപതി ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തിമാരായ വിഷ്ണു നമ്പൂതിരി, ശങ്കരൻ നമ്പൂതിരി എന്നിവർ കെട്ടു നിറച്ചു നൽകി. വാവര് സ്വാമി നടയിലും രാഷ്‌ട്രപതി ദർശനം നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കറുപ്പ് വസ്ത്രം ധരിച്ച് കെട്ടേന്തിയ രാഷ്‌ട്രപതിക്കൊപ്പം മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരും കെട്ട് നിറച്ചു. തുടർന്ന് സന്നിധാനത്തേക്ക് ഫോഴ്‌സ് ഗുർഖാ ഫോർ വീൽ ഡ്രൈവ് എമർജൻസി വാഹനത്തിലാണ് രാഷ്ട്രപതി എത്തിയത്. ഒരു മണിക്കൂറിലേറെ സമയം രാഷ്‌ട്രപതി സന്നിധാനത്ത് ചിലവഴിച്ചു.

ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

രാത്രിയോടെ രാഷ്‌ട്രപതി തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിയിരുന്നു. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

രാഷ്ട്രപതിയെ അനുഗമിക്കുമ്പോള്‍ വേണ്ട വസ്ത്രങ്ങള്‍ ധരിച്ചാണ് ഒഎസ്ഡിയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും അനുഗമിച്ചത്. പതിനെട്ടാം പടി കയറിയെത്തിയ രാഷ്ട്രപതിയെ പൂര്‍ണ്ണ കുംഭം നല്‍കിയാണ് സ്വീകരിച്ചത്. പൂര്‍ണ്ണ കുംഭം തൊട്ടു വണങ്ങി വാങ്ങിയ രാഷ്ട്രപതി ധര്‍മ്മശാസ്താവിന് മുന്നില്‍ കണ്ണടച്ച് പാര്‍ത്ഥിച്ചു. ക്ഷേത്രത്തിനുള്ളില്‍ നിന്നുള്ള ദീപാരാധനയും വാങ്ങി കണ്‍നിറയെ അയ്യനെ തൊഴുത് അവര്‍ ആത്മനിര്‍വൃതിയണഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ആചാരങ്ങള്‍ പാലിച്ചായിരുന്നു ക്ഷേത്ര ദര്‍ശനം. മാളികപുറത്തും രാഷ്ട്രപതി എത്തി. വിവി ഗിരിയ്ക്ക് ശേഷം സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. അഞ്ചു പതിറ്റാണ്ടിന് ശേഷം വലിയ സുരക്ഷയൊരുക്കിയാണ് രാഷ്ട്രപതി സന്നിധാനത്ത് എത്തിയത്.

11.45നാണ് രാഷ്ട്രപതി പതിനെട്ടാം പടി കയറിയത്. പ്രത്യേക വാഹനത്തില്‍ 15 മിനിറ്റ് കൊണ്ടാണ് രാഷ്ട്രപതി ശബരിമലയില്‍ എത്തിയത്. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടി കെട്ടേന്തിയാണ് മല കയറിയത്. രാഷ്ട്രപതി അയ്യപ്പനെ തൊഴുന്ന സമയത്ത് പിന്നില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവനും ഉണ്ടായിരുന്നു. പമ്പയിലെത്തിയ രാഷ്ട്രപതി അവിടെ നിന്നും കെട്ടുനിറച്ചാണ് ശബരിമല കയറിയത്. രാഷ്ട്രപതി പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. ദര്‍ശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിലാണു ഭക്ഷണവും വിശ്രമവും. 3 വരെ അവിടെ ഉണ്ടാകും. രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം നല്‍കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുമുറ്റം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, രാഷ്ട്രപതി താമസിക്കുന്ന ദേവസ്വം ഗെസ്റ്റ്ഹൗസ് എന്നിവ പ്രത്യേക സുരക്ഷാ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മലകയറും മുന്‍പ് രാഷ്ട്രപതിക്ക് പമ്പാ സ്‌നാനം നടത്താന്‍ ത്രിവേണിയില്‍ ജലസേചന വകുപ്പ് താല്‍ക്കാലിക സ്‌നാനഘട്ടം ഒരുക്കിയിരുന്നു.

Top