രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടർ കോൺക്രീറ്റിൽ താഴ്ന്നു.ഹെലിപാഡിന് ക്രോണ്‍ക്രീറ്റിട്ടത് പുലര്‍ച്ച. പ്രസിഡന്റിന്റെ ശബരിമല യാത്രയ്ക്കിടെ ഉണ്ടായത് വന്‍ സുരക്ഷാ വീഴ്ച

പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് തള്ളി മുന്നോട്ട് നീക്കി.ഉറയ്ക്കും മുമ്പേ രാഷ്ട്രപതിയുമായി ഹെലികോപ്ടര്‍ എത്തി. ഹെലികോപ്ടര്‍ പറന്നിറങ്ങി രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലിപാടില്‍ ഹെലികോപ്ടര്‍ താഴ്ന്നത്. വന്നിറങ്ങുമ്പോള്‍ അപകടം ഉണ്ടായിരുന്നുവെങ്കില്‍ വലിയ ദുരന്തമായി മാറിയേനെ. വലിയ സുരക്ഷാ വീഴ്ചയാണ് പ്രമാടത്തേത്. കേരളത്തിന് തന്നെ നാണക്കേടാണ് ഈ സംഭവം. ഹെലികോപ്ടറില്‍ നിന്നും രാഷ്ട്രപതി ഇറങ്ങിയ ശേഷമായിരുന്നു ദുരന്തം. പ്രമാടത്ത് നിന്നും രാഷ്ട്രപതി ശബരിമലയിലേക്ക് തിരിക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ യാത്രയ്ക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. സുരക്ഷിതമായിത്തന്നെ ആയിരുന്നു ഇറങ്ങിയത്. എന്നാൽ ഇറങ്ങിയ ശേഷം ആണ് ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നത്.

രാഷ്ട്രപതിയെയുംകൊണ്ട് തിരുവനന്തപുരത്തുനിന്ന് എത്തുന്ന ഹെലിക്കോപ്റ്റർ നിലയ്ക്കൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. തുടർന്ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇറക്കിയത്. രാവിലെയോടെയായിരുന്നു പ്രമാടത്ത് ഹെലികോപ്റ്റർ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമാണം പൂർത്തിയായത്. അതുകൊണ്ട് കോൺക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രപതി ദ്രൗപതി മുര്‍മു 7.25ന് രാജ് ഭവനില്‍ നിന്ന് പുറപ്പെട്ടു. 9 മണിയോടെ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി. തുടര്‍ന്ന് റോഡ് മാര്‍ഗം പമ്പയിലേക്ക് യാത്ര തിരിച്ചു. നേരത്തേ നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അതുകൊണ്ട് തന്നെ പ്രമാടത്ത് പുലര്‍ച്ചെയാണ് ഹെലിപാട് ഒരുക്കിയത്. ഇതാണ് പ്രതിസന്ധിയായത്. പമ്പയില്‍ എത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് തിരിക്കുക. തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദര്‍ശിക്കും. 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.20 ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ എത്തി വിശ്രമിക്കും.

ശബരിമലദർശനം കഴിഞ്ഞശേഷം രാഷ്ട്രപതി, സന്നിധാനത്ത് പ്രധാന ഓഫീസ് കോംപ്ലക്സിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് രണ്ടുമണിക്കൂർ തങ്ങുന്നത്. ഈ കെട്ടിടം രണ്ടുദിവസമായി സുരക്ഷാ ഏജൻസികളുടെ നിയന്ത്രണത്തിലാണ്. രാഷ്ട്രപതിക്കുള്ള ഉച്ചഭക്ഷണം ഈകെട്ടിടത്തിൽ ഈയിടെ നവീകരിച്ച അടുക്കളയിൽ തയ്യാറാക്കും. ഇതിനായി രാഷ്ട്രപതിഭവൻ ജീവനക്കാർ എത്തിയിട്ടുണ്ട്. 3.10-ന് സന്നിധാനത്തുനിന്ന് മടങ്ങുന്ന രാഷ്ട്രപതി 4.20-ന് നിലയ്ക്കൽനിന്ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററിൽ തിരിക്കും.

തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ രാഷ്ട്ര്പതി പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല. ഒക്ടോബര്‍ 24നാണ് രാഷ്ട്രപതി തിരിച്ച് ഡല്‍ഹിയിലേക്ക് മടങ്ങുക.

Top