സംസ്ഥാനത്ത് ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ ആറ് വരെ തുടരും ; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍  അനര്‍ഹമായി കൈവശം വച്ചാൽ  2017 മുതൽ വാങ്ങിയ ഓരോ കിലോ അരിക്കും പിഴ ഈടാക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത്  ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ ആറ് വരെ തുടരും.  ഇതോടൊപ്പം അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള തീയതി ജൂലൈ 15വരെ നീട്ടിയെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍  അനര്‍ഹമായി കൈവശം വച്ചവര്‍ ജൂണ്‍ 30നുള്ളില്‍  തിരിച്ചുനല്‍കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ തീയതി  രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു.

ഈ കാലയളവില്‍ തിരികെ നല്‍കുന്നവര്‍ക്ക് പിഴയോ ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

അവസാന തീയതിയായ ജൂലായ് 15നകം താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ടോ ഇ മെയിലിലോ  അപേക്ഷ സമര്‍പ്പിക്കാം.

ജൂലൈ ഒന്നുമുതല്‍ അനര്‍ഹമായി മുൻഗണനാ കാര്‍ഡ് കൈവശം വച്ചിരിക്കുന്നതായി തെളിഞ്ഞാല്‍ 2017 മുതല്‍ വാങ്ങിയിട്ടുള്ള ഓരോ കിലോഗ്രാം അരിക്കും 64 രൂപവെച്ചും ഗോതമ്പിന് 25 രൂപവെച്ചും പിഴ അടയ്‌ക്കേണ്ടിവരുമെന്നും ഭക്ഷ്യവിതരണ വകുപ്പ് അറിയിച്ചു.

Top