ഇതാണ് സാക്ഷാൽ മോദി!!!അധോലോക കുറ്റവാളി രവി പൂജാരിഅറസ്റ്റിൽ !..രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച മോദിയുടെ നീക്കത്തിൽ ആഫ്രിക്കയിൽ നിന്നും അറസ്റ്റു ചെയ്തു.

ബംഗളുരു:രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് മോദി ഭരണത്തിന്റെ നീക്കം. അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റു ചെയ്തു . 15 വര്‍ഷത്തോളമായി ഒളിവില്‍ കഴിയുന്ന രവി പൂജാരിക്ക് ഇന്ത്യയില്‍ മാത്രം 60-ല്‍ അധികം കേസുകളുണ്ട്. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ അറുപതിലധികം ക്രിമിനൽ കേസുകളുണ്ട്. ആഫ്രിക്കയിലെ സെനഗലില്‍ വച്ചാണ് പൂജാരി അറസ്റ്റിലായതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സെനഗല്‍ അധികൃതരുമായി ബന്ധപ്പെടുകയാണെന്ന് ബംഗളുരു പൊലീസ് പറഞ്ഞു. കൊച്ചിയില്‍ വെടിവയ്പ് നടത്തിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നേരെ ഭീഷണി മുഴക്കിയും വിവാദം സൃഷ്ടിച്ച അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍. സൗത്ത് ആഫ്രിക്കയിലെ സെനഗലില്‍ വച്ചാണ് പിടിയിലായത്.ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ശക്തമായ കരുനീക്കങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലുമാണ് ഈ കൊടും കുറ്റവാളിയുടെ അറസ്റ്റില്‍ കലാശിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.leena paul

എഴുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രവി പൂജാരി. തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് ഇയാള്‍ക്കെതിരെ കൂടുതലായും റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്. രവി പൂജാരി അറസ്റ്റിലായെന്ന് ബംഗളുരു പൊലീസ് അനൗദ്യോഗികമായി അറിയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിയിൽ സിനിമാതാരം ലീനാ മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പിന് ശേഷമാണ് രവി പൂജാരിയുടെ പേര് വാര്‍ത്തകളില്‍ ഇടം നേടിയത്. അധോലോക പ്രവര്‍ത്തനങ്ങളില്‍ സജീവമായ രവി പൂജാരി പ്രവര്‍ത്തന മേഖലകളില്‍ വ്യത്യസ്തനാണ്. മുംബൈ പ്രവര്‍ത്തന മണ്ഡലമാക്കിയ രവി പൂജാരിക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രമാണ് യോഗ്യതയെങ്കിലും ഇംഗ്ലീഷും ഹിന്ദിയും മറാത്തിയും കന്നഡയുമടക്കം പലഭാഷകളിലും പ്രാവീണ്യമുണ്ട്.ravi poojari

രവി പൂജാരി എന്ന പേര് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ എത്തുന്നത് 1995ലാണ്. 1995 സെപ്തംബറിൽ തന്റെ ചെമ്പൂരിലെ കോർപറേറ്റ് ഓഫീസിനുള്ളിൽ ഉച്ചയുറക്കത്തിലായിരുന്ന കുക്രേജാ ബിൽഡേഴ്‌സിന്റെ ഉടമയും മുംബയിലെ ബിൽഡേഴ്‌സ് ഡെവലപ്പേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റുമായിരുന്ന ഓം പ്രകാശ് കുക്രേജയെ പൂജാരിയുടെ അനുയായികളായ സലിം ഹദ്ദി, രാജു എഗ്രെ എന്നിവർ ചേർന്ന് വെടിവെച്ച് കൊന്നതോടെയായിരുന്നു അത്. തന്റെ ഓപ്പറേഷനുകളെല്ലാം പൂജാരി നിയന്ത്രിക്കുന്നത് ഓസ്‌ട്രേലിയ കേന്ദ്രീകരിച്ചാണെന്നായിരുന്നു സൂചന. ഒരു ഓസ്‌ട്രേലിയൻ പാസ്പോർട്ടുപോലും പൂജാരിക്ക് സ്വന്തമായുണ്ട്. ഇതിനിടയിലാണ് പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായെന്ന് സൂചന ലഭിച്ചിരിക്കുന്നത്.

രവി പൂജാരിക്കെതിരെ മുംബൈ പൊലീസും ബെംഗലൂരു പൊലീസും റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയില്‍ നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പിന് ശേഷമാണ് രവി പൂജാരിയുടെ പേര് കേരളത്തില്‍ ഏറെ ചര്‍ച്ചയായത്.ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി സര്‍ക്കാരിനെ സംബന്ധിച്ച് വലിയ നേട്ടമാണ് ഈ അറസ്റ്റ്. മറ്റൊരു അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാനും റോ വലവിരിച്ചിട്ടുണ്ട്. ജീവനോടെ, അല്ലങ്കില്‍ കൊന്നുകളയുക എന്നതാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കറാച്ചിയില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് ഇടക്ക് ദുബൈയില്‍ വരാറുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.

Top