അധോലോക തലവൻ രവി പൂജാരിരിയെ പിടികൂടി!!കൊലപാതകം ഉൾപ്പടെ 200 ഓളം കേസുകളിൽ പ്രതി.ഒളിവിൽ കഴിഞ്ഞത് 15 വർഷം.

ന്യൂ‌ഡൽഹി: കൊലപാതകം ഉൾപ്പടെ 200 ഓളം കേസുകളിൽ പ്രതിയായായ അധോലോക കള്ളക്കടത്ത് തലവൻ രവി പൂജാരി പിടിയിലായിരുന്നു .രവി പൂജാരിയെ ഇന്ത്യയിൽ എത്തിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിലെ സെനഗലിൽ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ആദ്യം ഡൽഹിയിലാണ് ഇന്നലയോടെ എത്തിയത്. ശേഷം ഇന്ന് പുലർച്ചയോടെ മറ്റൊരു വിമാനത്തിൽ രവി പൂജാരിയെ ബംഗളൂരുവിലേക്ക് എത്തിച്ചിട്ടുണ്ട്. കർണാടക പൊലീസാണ് ഇയാൾക്ക് ഒപ്പം ഉള്ളത്. നീണ്ട 15 വർഷക്കാലത്തോളം രവി പൂജാരി ഒളിവിലായിരുന്നു.

ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലേയും സെനഗലിലേയും പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ഒാപ്പറേഷനിലാണ് ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് പൂജാരിയെ പിടികൂടിയത്. ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കർണാടക പൊലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും ഇന്നലെ സെനഗലിലെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ര​ണ്ടു​വ​ർ​ഷം മു​മ്പു​വ​രെ ആ​സ്​​ട്രേ​ലി​യ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പൂജാരി പിന്നീട് സെനഗലിൽ എത്തി.കഴിഞ്ഞ ജനുവരിയിൽ സെനഗലിൽ പിടിയിലായ പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.ആഫ്രിക്കൻ രാജ്യമായ ബുർക്കിനഫാസോയിലെ പാസ്‌പോർട്ട് ഉപയോഗിച്ച് ആന്റണി ഫെർണാണ്ടസ് എന്ന വ്യാജ പേരിലാണ് പൂജാരി ആഫ്രിക്കയിൽ കഴിഞ്ഞിരുന്നത്. ഇന്ത്യയിൽ ഇയാൾക്കെതിരെ കൊലക്കേസുകൾ അടക്കം ഇരുന്നൂറിലേറെ കേസുകളുണ്ട്. അടുത്തിടെ കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടന്ന വെടിവയ്പ് കേസിലും പൂജാരിക്ക് പങ്കുണ്ട്. കർണാ‌ടക സ്വദേശിയായ പൂജാരി അധോലോക കുറ്റവാളികളായ ഛോട്ടാ രാജൻ, ദാവൂദ് ഇബ്രാഹിം എന്നിവർക്ക് വേണ്ടിയാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്.

Top