വിരുദ്ധ പരാമര്‍ശങ്ങളിലൂടെ വിവാദനായകൻ !രജിത് ആർമിയും കുടുക്കിൽ !എന്ത് ചെയ്താലും അവസാനം കുറ്റക്കാരൻ, തുല്യനീതി പലപ്പോഴും കിട്ടാറില്ലെന്ന് രജിത് കുമാർ

കൊച്ചി:എന്നും വിവാദക്കാരൻ ആണ് രജിത്കുമാർ !പ്രഭാഷകനും അദ്ധ്യാപകനുമായ രജിത് കുമാർ എന്നും വിവാദങ്ങളുടെ തോഴനാണ്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെയും മറ്റും നിരവധിപേരുടെ വെറുപ്പ് പിടിച്ചുപറ്റിയ രജിത് കുമാർ, ആളുകളുടെ കണ്ണിലുണ്ണിയായത് ബി‌ഗ്ബോസിലൂടെയാണ്. ഷോയിലെ സൗമ്യമായ പെരുമാറ്രത്തിലൂടെ ദിവസങ്ങൾക്കുള്ളിൽ ആളുകളുടെ പ്രീതി പിടിച്ചുപറ്റി. അതോടെ രജിത് ആർമി രൂപം കൊണ്ടു. റിയാലിറ്റി ഷോയ്‌ക്കിടെ അദ്ദേഹത്തിന് പരിക്ക് പറ്റിയപ്പോൾ ആരാധകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധവുമുണ്ടായി.ബി‌ഗ്ബോസിലെ മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതോടെ വീണ്ടും വിവാദത്തിൽപ്പെട്ടു. അതോടെ ഷോയിൽ നിന്നും പുറത്താവുകയും ചെയ്തു.

രജിത് കുമാർ പുറത്തായതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഫാൻസിന്റെ വക മോഹൻലാലിന് സൈബർ ആക്രമണം നേരിടേണ്ടി വന്നു. ആരാധകരാണ് സൈബർ ആക്രമണം നടത്തിയതെങ്കിലും ലോകമെമ്പാടുമുള്ള മോഹൻലാൽ ഫാൻസ് വെറുത്തത് രജിത് കുമാറിനെയും.കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രജിത് കുമാറിനെ സ്വീകരിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് എത്തിയത്. സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്ന് പിടിക്കുകയാണ്. വിവാഹങ്ങൾ വരെ മാറ്റിവയ്‌ക്കുന്ന സാഹചര്യത്തിലാണ് കൊച്ചുകുട്ടികളുൾപ്പെടെ ഇത്രയധികം ആളുകൾ രജിത് കുമാറിനെ സ്വീകരിക്കാൻ എത്തിയത്. പൊലീസുകാരുടെ വിലക്ക് മറികടന്നെത്തിയവർക്കെതിരെ കേസെടുക്കുകയും ചെയ്തു.

തുല്യനീതി എന്ന് പറയുമ്പോഴും,തുല്യ നീതി ചില സ്ഥലത്ത് കിട്ടാറില്ലെന്നാണ് രജിത് കുമാർ വിമാനത്താവളത്തിൽവച്ച് പറഞ്ഞത്. അതോടൊപ്പം മനശുദ്ധിയില്ലാത്തവര്‍ക്കാണ് കൊറോണ വരുന്നതെന്നും, തനിക്ക് മനസിനു ശുദ്ധിയുള്ളതിനാൽ കൊറോണ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞെന്നും റിപ്പോർട്ടുണ്ട്. ഇതോടെ വീണ്ടും വിവാദത്തിൽപ്പെട്ടിരിക്കുകയാണ് രജിത് കുമാർ.

Top