കൊച്ചി: മലയാള സിനിമയില്‍ ഇത് വിവാദത്തിന്റെ കാലമാണ്. ഡബ്ല്യുസിസിയും എഎംഎംഎയുെ തുറന്ന പോരിലാണ്. ഇപ്പോഴിതാ റിമ കല്ലിങ്കല്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നു. വിവാദ വിഷയങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ ഒരു വശത്തും നില്‍ക്കാന്‍ ഇല്ലെന്നു പറഞ്ഞു കൈ കഴുകാന്‍ തങ്ങള്‍ക്കാകില്ല. എപ്പോളും ആക്രമിക്കപ്പെട്ട നടിക്കെതിരെ ഉറച്ചുനില്‍ക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ വ്യക്തമാക്കി. ഒരു ഹിന്ദി സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ദേശീയ ചാനലില്‍ നല്‍കിയ പ്രതികരണം സംബന്ധിച്ച ചോദ്യത്തോടാണ് റിമ ഇങ്ങനെ പറഞ്ഞത്.
ഡബ്ല്യുസിസി തുടങ്ങിയത് ആരേയും ദ്രോഹിക്കാനോ ഏതെങ്കിലും സംഘടനയെ തകര്‍ക്കാനോ അല്ല. നമ്മള്‍ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലര്‍ക്കും എതിരെയാണ് നില്‍ക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ കഴിയില്ല. ദുല്‍ഖറിന് അത് പറ്റുമായിരിക്കും. പക്ഷെ ഞങ്ങള്‍ക്കത് പറ്റില്ലെന്ന് റിമ പറയുന്നു.
ഇപ്പോള്‍ മഞ്ജു വാര്യരെ സംഘടനയുടെ ഭാഗമായി മീറ്റിങ്ങുകളിലോ പത്ര സമ്മേളനങ്ങളിലോ കാണാത്തെതെന്തേ? അവര്‍ ഇപ്പോഴും ആക്രമിക്കപ്പെട്ട നടിയോടൊപ്പം ഉണ്ടോ എന്ന ചോദ്യത്തിന് അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ടെന്നായിരുന്നു മറുപടി. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോള്‍ വലിയൊരു പവര്‍ സ്ട്രക്ച്ചറിനെയാണ് എതിര്‍ക്കേണ്ടി വരുന്നത്. പലര്‍ക്കുമെതിരെ നില്‍ക്കേണ്ടി വരും. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്കു താല്‍പ്പര്യമില്ലായിരിക്കും.