അഴിമതിക്കാര്‍ക്ക് സുഖവാസം ഒടുവില്‍ ഋഷിരാജ് സിംഗ് കേരളം വിടുന്നു; സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കേരളത്തില്‍ സ്ഥാനമില്ലെന്ന് ഇതോടെ തെളിഞ്ഞു

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പട്ടു പരവതാനിയും നല്‍കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സത്യസന്ധരായ ഉദ്യേഗസ്ഥരെ കറിവേപ്പില പോലെ സുപ്രധാന സ്ഥാനങ്ങളില്‍ നിന്ന് എടുത്തുമാറ്റുകയാണ്. സര്‍ക്കാരിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് ഏറ്റവുമൊടുവില്‍ കേരളത്തിന്റെ സ്വന്തം സിങ്കം ഋഷിരാജ് സിംഗും കേരളം വിടാനൊരുങ്ങുകയാണ്.

സംസ്ഥാനത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളായ ഋഷിരാജ് സിംഗും മറ്റൊരാള്‍ ലോക്‌നാഥ് ബെഹ്‌റയുമാണ് കേന്ദ്രസര്‍വീസിലേക്കു മാറാന്‍ അപേക്ഷ നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയെ നേരില്‍ കണ്ടാണ് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചത്. ഋഷിരാജ് സിംഗിനും ബെഹ്‌റയ്ക്കും പേരില്‍ മാത്രമാണ് ഡിജിപി പദവി ഉണ്ടായിരുന്നത്. ഡിജിപിമാരായി നിയമനം ലഭിച്ചെങ്കിലും രണ്ടുപേര്‍ക്കും പദവിക്ക് അനുയോജ്യമായ തസ്തികയില്‍ നിയമനം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണു കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാന്‍ തയ്യാറെടുക്കുന്നത്. തരംതാഴ്ത്തപ്പെട്ട രീതിയില്‍ നിയമനം ലഭിച്ച ഋഷി രാജിനും ബെഹ്‌റയ്ക്കും അര്‍ഹമായ വേതനവും നിഷേധിക്കപ്പെട്ടു.

സര്‍ക്കാറിന്റെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ തന്നെയാണ മികച്ച ഈ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയായതും. വിജിലന്‍സ് ഡയറക്ടറായി നിയമനം ലഭിക്കേണ്ടിയിരുന്ന ലോക്‌നാഥ് ബെഹ്‌റയെ ഫയര്‍ഫോഴ്‌സില്‍ നിയമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എഡിജിപി റാങ്കിലുള്ള ശങ്കര്‍ റെഡ്ഡിയെ ചട്ടംമറികടന്നു വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയായിരുന്നു. ഋഷിരാജ് സിങ്ങിനെ ജയിലിലേക്കാണു നിയമിച്ചത്. ബഹ്‌റയെയും ഋഷിരാജിനെയും എ.ഡി.ജി.പി പദവിയുള്ള തസ്തികയില്‍ നിയമിച്ചതിനെതിരേ ഐ.പി.എസ്. അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. സര്‍ക്കാരിന്റെ ഈ നടപടിയെ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ശക്തമായി എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല.

ഇതേത്തുടര്‍ന്ന് ഇരുവരും ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. പിന്നീട് ആഭ്യന്തരമന്ത്രിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സര്‍വീസില്‍ തിരികെയെത്തുകയായിരുന്നു. ഡിജിപി ഇരിക്കേണ്ട വിജിലന്‍സ് ഡയറക്ടറുടെ കേഡര്‍ തസ്തിക ഒഴിച്ചിട്ട് തന്നെ ഫയര്‍ഫോഴ്‌സ് മേധാവി ആക്കിയതിനെതിരെ ഡിജിപി ലോകനാഥ് ബഹ്‌റ ശക്തമായ പ്രതിഷേധത്തിലായിരുന്നു. ജയില്‍ മേധാവിയായി തന്നെ നിയമിച്ചത് പുനഃപരിശോധിക്കണമെന്നാണ് ഋഷിരാജിന്റെ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞമാസം ഇരുവരുടെയും ശമ്പളം അക്കൗണ്ടന്റ് ജനറല്‍ തടഞ്ഞ സാഹചര്യത്തിലാണു കേന്ദ്ര ഡെപ്യൂട്ടേഷന് അനുമതി തേടിയത്. ബെഹ്‌റയ്ക്കു ദേശീയ അന്വേഷണ ഏജന്‍സിയിലും ഋഷിരാജിനു സിബിഐയിലും നിയമനം ലഭിക്കുമെന്നാണു സൂചന. മികച്ച രണ്ട് ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന്റെ തെറ്റായ സമീപനം മൂലം കേരളം വിടുന്നത് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടേക്കും.

Top