കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി.) ഏഴ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കെ.കെ. രമ വടകരയില്‍ മത്സരിക്കും. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് സ്വതന്ത്രനെ പിന്തുണയ്ക്കും. ആര്‍.എം.പി. നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഐക്യമുന്നണി 60 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍.എം.പി. അറിയിച്ചു.
സംഘടനാ സംവിധാനമില്ലാത്തതിനാല്‍ ധര്‍മ്മടത്ത് മത്സരിക്കില്ല. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും. കോഴിക്കോട് സൗത്ത്, ഒറ്റപ്പാലം, നാട്ടിക, കയ്പമംഗലം, കുന്നംകുളം, വട്ടിയൂര്‍കാവ്, നിലമ്പൂര്‍, നാദാപുരം എന്നിവിടങ്ങളില്‍ ആര്‍.എം.പി. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തും. ബാക്കി മണ്ഡലങ്ങളില്‍ ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുക.
ആര്‍.എം.പി. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍:
വടകര – കെ.കെ. രമ
കുന്ദമംഗലം – കെ.പി. പ്രകാശന്‍
ബാലുശേരി – കെ.പി. ശിവന്‍
താനൂര്‍ – എന്‍. രാമകൃഷ്ണന്‍
പുതുക്കാട് – സി.വി. വിജയന്‍
കടുത്തുരുത്തി – രാജീവ് കിടങ്ങൂര്‍
നേമം – കെ.കെ. ഭാസ്‌കരന്‍


