കൊട്ടിയൂര്‍ പീഡനം:ഫാ.​റോ​ബി​ന്‍ വ​ട​ക്കും​ചേ​രി​യു​ടെ ജാമ്യാപേക്ഷ തള്ളി

തലശ്ശേരി:കൊട്ടിയൂര്‍ പീഡനത്തിലെ മുഖ്യപ്രതിയായ വൈദികന്റെ ജാമ്യാപേക്ഷ തള്ളി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മുഖ്യ പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷയാണ് തലശ്ശേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി തള്ളി. നേരത്തെയും ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെയും കൂട്ടുപ്രതികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ജില്ല സ്പെഷല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വൈദികെന്‍റ റിമാന്‍ഡ് കാലാവധി 30നാണ് അവസാനിക്കുന്നത്. കേസില്‍ കൂട്ടുപ്രതികള്‍ക്ക് നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു. ഇവ വൈദികെന്‍റ കൂട്ടുപ്രതിയായ ഒമ്പത് പേര്‍ക്കും വായിച്ചു കേള്‍പ്പിക്കാനായി കേസ് ഈ മാസം 30ന് കോടതി പരിഗണിക്കും.

Top