ആ കുളിസീന്‍ തന്റേതല്ല; നഗ്ന ചിത്രങ്ങള്‍ക്ക് വിശദീകരണവുമായി നടി റോസിന്‍ ജോളി

കൊച്ചി: മലയാളത്തിലെ മറ്റൊരു നടിയും വാട്‌സാപ്പിലെ വ്യാജ ചിത്രത്തില്‍ കുടുങ്ങി വിശദീകരണവുമായി രംഗത്ത്. തന്റെതെന്ന പേരില്‍ അടുത്തിടെ വാട്‌സ് ആപ് വഴി വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന അശ്ലീല ചിത്രത്തിലുള്ളത് മറ്റാരോ ആണെന്ന് നടിയും മോഡലുമായ റോസിന്‍ ജോളി.അശ്ലീല ചിത്രത്തിലുള്ളത് തന്റെ ഫോട്ടോയല്ലെന്നും, അയാള്‍ ഞാനല്ലെന്നും റോസിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വെള്ളചാട്ടത്തില്‍ കുളിക്കുന്ന യുവതിയുടേതായ പൂര്‍ണ്ണ അര്‍ദ്ധ നഗ്ന ചിത്രങ്ങലാണ് വാട്‌സാപ്പില്‍ വൈറലായിരിക്കുന്നത്. അടികുറിപ്പാകട്ടെ റോസിന്റെ ഹോട്ട് ഫോട്ടോയെന്നും.
ഞാനാണെന്ന് തെറ്റിദ്ധരിച്ച എല്ലാവരിലേക്കും സത്യം എന്താണെന്നുള്ളത് ഷെയര്‍ ചെയ്യണമെന്നും നടി പറഞ്ഞു. രണ്ട് നഗ്‌ന ചിത്രങ്ങളാണ് വാട്‌സ്ആപ് പോലുള്ള മാധ്യമങ്ങളിലൂടെ അടുത്തിടെ പ്രചരിച്ചത്.
2011 ല്‍ പുറത്തിറങ്ങിയ ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് റോസിന്‍ ജോളി അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് പൃഥ്വിരാജ് നായകനായ ഹീറോ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സൂര്യ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്ന മലയാളി ഹൗസിലൂടെയാണ് റോസിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്.ജനകീയമാ പല പരസ്യ ചിത്രങ്ങളിലൂടെയും സുപരിചിതയാണ് റോസിന്‍

Top