പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കർ

ദില്ലി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. തീവ്രവാദത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് ജയശങ്കര്‍ വ്യക്തമാക്കി.പാകിസ്ഥാന്റെ പേര് നേരിട്ടെടുത്തു പറയാതെയായിരുന്നു ജയശങ്കറിന്റെ വിമര്‍ശനം. ഭീകരവാദ ഭീഷണിയും തീവ്രവാദ ഫണ്ടിംഗും അവസാനിപ്പിക്കണമെന്നും ജയശങ്കര്‍ കൂട്ടിചേര്‍ത്തു. എസ്സിഒയുടെ ഔദ്യോഗിക ഭാഷയായി ഇന്ത്യയും ഇംഗ്ലീഷ് ആണ് നിര്‍ദ്ദേശിച്ചത്.

റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക് കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ 2001-ല്‍ ഷാങ്ഹായില്‍ നടന്ന ഉച്ചകോടിയിലാണ് എസ്സിഒ സ്ഥാപിച്ചത്. 2017ല്‍ ഇന്ത്യയും പാക്കിസ്ഥാനും ഇതിലെ സ്ഥിരാംഗങ്ങളായി. പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് ജയശങ്കർ. തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ യോ​ഗത്തിന് ശേഷമാണ് വിമർശനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോഗത്തിൽ ജൂലൈയിൽ നടക്കുന്ന ഉച്ചകോടിയുടെ അജണ്ട രൂപരേഖയായി. തീവ്രവാദത്തെ അമർച്ച ചെയ്യുന്നതിൽ ചർച്ച നടന്നു. തീവ്രവാദത്തിലെ ചെയ്തികളിലൂടെ പാകിസ്ഥാൻ്റെ വിശ്വാസ്യത കൂടുതൽ നഷ്ടമാകുന്നു എന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട ബിലാവലിൻ്റെ പ്രതികരണം തള്ളുന്നു.

തീവ്രവാദം പാകിസ്ഥാനിൽ വ്യവസായമായിരിക്കുന്നു. തീവ്രവാദത്തിൻ്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയത്. ബിലാവലിൻ്റെ നിലപാടുകളെ യോഗത്തിൽ ശക്തിയുക്തം എതിർത്തു. ഉഭയകക്ഷി ചർച്ച സാധ്യതയും എസ് ജയ്ശങ്കർ തള്ളിക്കളഞ്ഞു.

Top