കൊച്ചി: പിറവത്തെ അവസാനത്തെ പഞ്ചായത്ത് പ്രസിഡന്റും ആദ്യത്തെ മുനിസിപ്പൽ ചെയർമാനുമായ സാബു കെ. ജേക്കബ് കോൺഗ്രസിൽ നിന്നും രാജയ് വെച്ച് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു .കോൺഗ്രസ് നേതൃത്വവുമായും അനുപ് ജേക്കബ് എംഎൽഎയുമായുമുള്ള അഭിപ്രായ ഭിന്നതയാണ് പാർട്ടി വിടാൻ കാരണം.
കേരള കോൺഗ്രസിൽ എത്തിയ സാബു കെ ജേക്കബ് പിറവത്ത് ഇടതു മുന്നണി സ്ഥാനാർഥി ആകുമെന്നാണ് സൂചന . കേരളം കോൺഗ്രസ് എമ്മിൽ ചേർന്ന സാബു കെ ജേക്കബിന് പിറവത്ത് വലിയ സ്വാധീനമാണുള്ളത് .പഞ്ചായത്ത് പ്രസിഡന്റും മുൻസിപ്പാലിറ്റി ചെയർമാനും ആയിരുന്ന സാബുവിന് കോൺഗ്രസ് പാർട്ടിയിൽ തന്നെ വലിയൊരു സുഹൃദ് വലയം ഉണ്ട് .ഇതൊക്കെ വോട്ടായി മാറുമെന്ന് തന്നയാണ് നിരീക്ഷണം .പിറവത്തെ അവസാനത്തെ പഞ്ചായത്ത് പ്രസിഡന്റും ആദ്യത്തെ മുനിസിപ്പൽ ചെയർമാനുമായ സാബു കെ. ജേക്കബിനെയാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.
പിറവത്ത് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയായി ഇക്കുറി സാബു കെ. ജേക്കബ് രംഗത്തിറിങ്ങുമെന്നാണ് സൂചന. കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിന് ഇടതുമുന്നണി നൽകിയ സീറ്റിലേക്ക് അവർക്ക് സ്ഥാനാർഥിയില്ലാഞ്ഞതിനാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ഒപ്പിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വവും സി.പി.എമ്മിന്റെ തലയിലായിരുന്നു. ഒടുവിൽ കോട്ടയത്തുനിന്ന് സി.പി.എം. പ്രവർത്തകയെ ഒറ്റ രാത്രികൊണ്ട് പാർട്ടിമാറ്റിയാണ് പിറവത്ത് സ്ഥാനാർഥിയാക്കി ഇറക്കിയത് .








