ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ സിനിമയിലേക്ക് !..

ക്രിക്കറ്റ്‌ ഇതിഹാസം  സച്ചിന്‍ സിനിമയിലേക്ക് !.. മുംബൈയില്‍നിന്നുള്ള 200 നോട്ട്‌ ഔട്ട്‌ എന്ന പരസ്യ കമ്പനിയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. സച്ചിന്റെതന്നെ ജീവിതം ഉള്‍ക്കൊള്ളുന്ന മുഴുനീള ഫീച്ചര്‍ സിനിമയാവും ഇത്‌.
ഹൃസ്വ, പരസ്യ ചിത്രങ്ങളില്‍ മുമ്പും സച്ചിന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ താരം ഒരു മുഴുനീള സിനിമയില്‍ സാന്നിദ്ധ്യമറിയിക്കുന്നത്‌. പ്രശസ്‌ത ബ്രിട്ടീഷ്‌ സംവിധായകനായ ജെയിംസ്‌ എര്‍സ്‌കിന്‍ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രീകരണ നടപടികള്‍ ആരംഭിച്ച ചിത്രത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കാളിത്തമറിയിക്കും.
ഇതുവരെ ആരാധകര്‍ അറിഞ്ഞിട്ടില്ലാത്ത സച്ചിന്റെ ജീവിതത്തിലെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ്‌ ചിത്രത്തിന്റെ പ്രമേയം തയ്യാറാക്കിയിരിക്കുന്നത്‌. ക്രിക്കറ്റ്‌ ലോകത്തെ സച്ചിന്റെ കാലഘട്ടത്തെക്കുറിച്ച്‌ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ചിത്രം പ്രയോജനപ്പെടും. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ക്രിക്കറ്റിനെ കുറിച്ചുള്ള വീഡിയോ ഫുട്ടേജുകള്‍ ശേഖരിച്ചതായി 200 നോട്ട്‌ ഔട്ടിന്റെ സ്‌ഥാപകന്‍ രവി ഭഗ്‌ചന്‍ദ്‌ക പറയുന്നു.

Latest
Widgets Magazine