വാര്‍തിങ്കളേ….സായ് പല്ലവിയുടേയും ദുല്‍ഖറിന്റെയും പ്രേമഗാനം പുറത്തിറങ്ങി

 

പ്രേമത്തിനുശഷം സായ്പല്ലവി അഭിനയിക്കുന്ന ദുല്‍ഖര്‍ ചിത്രം കലിയിലെ ആദ്യ വീഡിയോ സോങ് പുറത്തെത്തി. വാര്‍തിങ്കളേ.. എന്ന് തുടങ്ങുന്ന ഗാനം ദിവ്യ എസ് മേനോനാണ് പാടിയിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. ദുല്‍ഖര്‍, സായ് പല്ലവി കഥാപാത്രങ്ങളുടെ പ്രണയജീവിതമാണ് സമീര്‍ താഹിര്‍ ഗാനത്തിലൂടെ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

രാജേഷ് ഗോപിനാഥന്‍ തിരക്കഥയൊരുക്കുന്ന റൊമാന്റിക് ആക്ഷന്‍ എന്റര്‍ടെയ്‌നറില്‍ സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഒരു ന്യൂജനറേഷന്‍ ബാങ്കിന്റെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറാണ് കഥാപാത്രം. അയാളുടെ ജീവിതത്തിലെ അഞ്ച് മുതല്‍ 28 വയസ്സ് വരെയുള്ള കാലയളവാണ് സിനിമയുടെ പ്രമേയം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. ആഷിക് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് ഹാന്‍ഡ് മെയ്ഡ് ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top