സൈന ചൈന സൂപ്പര്‍ ഓപ്പണ്‍ സെമിയില്‍

ഫുഷോ: ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസ് പ്രീമിയര്‍ ബാഡ്മിന്റണിന്റെ സെമി ഫൈനലില്‍ കടന്നു. നിലവിലെ ചാമ്പ്യനായ സൈന ഇന്നലെ നടന്ന വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 2116, 2113. സൈനയ്‌ക്കെതിരേ ഒകുഹാരയുടെ പോരാട്ടം 42 മിനിട്ട് മാത്രമായിരുന്നു. 2011 ലെ ലോക ചാമ്പ്യനും 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ ജേതാവുമായ ചൈനയുടെ യിഹാന്‍ വാങാണ് സെമിയില്‍ സൈനയെ നേരിടുക. നൊസോമി ഒകുഹാരയ്‌ക്കെതിരേ നടന്ന നാല് മത്സരങ്ങളിലും ജയിക്കാന്‍ സൈനയ്ക്കായി. ചൈന ഓപ്പണില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയാണു സൈന. മലേഷ്യയുടെ ടീ യിങ് യിയെ 2110, 1921, 2119 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണു സൈന ക്വാര്‍ട്ടറില്‍ കടന്നത്. പി.വി. സിന്ധു പ്രീ ക്വാര്‍ട്ടറില്‍ യിഹാന്‍ വാങിനോട് 2118, 1821, 1621 എന്ന സ്‌കോറിനു തോറ്റിരുന്നു.

Top