യുവനടിയുടെ ചിത്രത്തില്‍ അശ്ലീല കമന്റിട്ട ആരാധകന് കൊടുത്തത് ഏട്ടിന്റെ പണി; സംസ്‌കൃതി ഷേണോയി പാഠം പഠിപ്പിച്ചത് ഇങ്ങനെ

യുവനടിയുടെ ഫേസ്ബുക്കില്‍ പേജില്‍ അശ്ലീല കമന്റിട്ട ആരാധകന് താരം തന്നെ എട്ടിന്റെ പണികൊടുത്തു ഇതോടെ അക്കൗണ്ട് തന്നെ അയാള്‍ക്ക് പൂട്ടേണ്ടിവന്നു.
തെന്നന്ത്യന്‍ താരം സംസ്‌കൃതി ഷേണോയി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരാള്‍ വളരെ മോശമായ കമന്റ് പോസ്റ്റ് ചെയ്യുകയായരുന്നു. അശ്ലീല കമന്റിട്ടയാള്‍ക്ക് അതേ നാണയത്തില്‍ താരം മറുപടിയും നല്‍കി. അശ്ലീല കമന്റിട്ടയാളുടെ പേരും പ്രൊഫൈലുമടങ്ങിയ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സംസ്‌കൃതി പകരം വീട്ടിയത്. സംഗതി പന്തികേടാണെന്ന് മനസിലാക്കിയ ആരാധകന്‍ പിന്നീട് ഈ കമന്റ് നീക്കം ചെയ്യുകയും തന്റെ അക്കൗണ്ട് തന്നെ ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ താരവും ആ സ്‌ക്രീന്‍ഷോട്ട് നീക്കം ചെയ്തു.

വളരെ മോശമാര്‍ന്ന രീതിയിലുള്ള കമന്റ് ആയിരുന്നു അയാള്‍ പോസ്റ്റ് ചെയ്തത്. തിരക്കായതു കൊണ്ടാണ് ഇതിനെതിരെ സൈബര്‍ സെല്ലില്‍ പോകാതിരുന്നത്. അയാള്‍ തന്റെ അക്കൗണ്ട് തന്നെ നീക്കം ചെയ്തതിനാല്‍ ആ സ്‌ക്രീന്‍ഷോട്ട് ഞാന്‍ നീക്കം ചെയ്യുന്നു. ഭാവിയില്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ അയാള്‍ കുറച്ചുകൂടി ശ്രദ്ധിക്കുമെന്ന് ഞാന്‍ കരുതുന്നു. സംസ്‌കൃത പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടികളുടെ പേടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ തരംതാഴ്ന്ന രീതിയില്‍ ചിന്തിക്കുന്നവര്‍ മുതലെടുക്കുന്നതെന്ന് സംസ്‌കൃതി പറയുന്നു. പെണ്‍കുട്ടികള്‍ കൃത്യമായി പ്രതികരിക്കുകയാണെങ്കില്‍ അയാളെപ്പോലുള്ള ഭീരുക്കള്‍ അക്കൗണ്ട് പൂട്ടി ഓടിയത് പോലെ എല്ലാവരും ഓടുമെന്നും സംസ്‌കൃതി പറയുന്നു.

Top