സാനിയ – ഹിംഗിസ് സഖ്യം വിംബിള്‍ഡണ്‍ സെമിയില്‍

sania-mirza-martina-hingss09ലണ്ടന്‍: ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസും വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ സെമിഫൈനലില്‍ കടന്നു.നാല്പതു മിനിറ്റ് നീണ്ടു നിന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കാസെ ഡെല്ലാക്വ – യാര്‍സോലാവ ഷ്വെദോവ സഖ്യത്തെയാണ് സാനിയ – ഹിംഗിസ് സഖ്യം തോല്‍പിച്ചത്. സ്‌കോര്‍: 7-5, 6-3.
അഞ്ചാം സീഡായ റാക്വില്‍ കോപ്‌സ് ജോണ്‍സ് – ബിഗ്യാല്‍ സ്പിയേഴ്‌സ് സഖ്യത്തെയാണ് സെമിയില്‍ സാനിയ- ഹിംഗിസ് കൂട്ടുകെട്ട് നേരിടേണ്ടത്.

 

Top