സാനിറ്ററി പാഡില്‍ ആര്‍ത്തവ രക്തം കൊണ്ട് താമര; ഒപ്പം ദുര്‍ഗ്ഗാ ദേവിയും; മിത്രയുടെ ചിത്രം വിവാദമാകുന്നു

കൊല്‍ക്കത്ത: ദുര്‍ഗാ പൂജ വരാനിരിക്കെ ആര്‍ട്ടിസ്റ്റ് അനികേത് മിത്ര വരച്ച ചിത്രം വൈറലാകുന്നു. ശബരിമല സ്ത്രീപ്രവേശനവും ആര്‍ത്തവ ശുദ്ധിയുമൊക്കെ ചര്‍ച്ചാ വിഷയമാകുന്ന ഈ സമയത്താണ് ഇത്തരമൊരു ചിത്രം വൈറലാകുന്നത്. സാനിറ്ററി നാപ്കിനില്‍ രക്തമൊഴുകുന്ന താമരയാണ് അനികിത് മിത്ര വരച്ച ചിത്രം. ദുര്‍ഗ്ഗാ ദേവിയുടെ ചിത്രംകൊണ്ടാണ് പശ്ചാത്തലം അലങ്കരിച്ചത്. വിഷ്വല്‍ ആര്‍ട്ടിസ്റ്റാണ് മിത്ര. ദുര്‍ഗാ പൂജാ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ആര്‍ത്തവമുളള സ്ത്രീയെ ആണ് താന്‍ ചിത്രത്തില്‍ ഉദ്ദേശിച്ചതെന്ന് മിത്ര പറയുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മിത്രയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് തെന്നിന്ത്യയിലാണെങ്കില്‍ ആളുകള്‍ അയാളുടെ കൈ വെട്ടിമാറ്റിയിട്ടുണ്ടാകും.

ഞങ്ങള്‍ ബംഗാളികള്‍ ക്ഷമയുള്ളവരാണ്. എന്നാല്‍ ദേവിദുര്‍ഗ്ഗയെ അധിക്ഷേപിക്കുന്നത് സഹിക്കാനാവില്ല. ചിത്രത്തിന് കീഴില്‍ നല്‍കിയ കമന്റില്‍ പറയുന്നു. നിരവധി പേര്‍ മിത്രയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ആളുകള്‍ക്ക് സത്യം ഉള്‍ക്കൊള്ളാനുള്ള ഭയമാണ് ഭീഷണിയ്ക്ക് പിന്നില്‍. പേടിയില്ലാതെ പോരാടൂ. എന്നും കമന്റില്‍ പറയുന്നുണ്ട്. അതേസമയം മറ്റുള്ളവര്‍ പറയുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും പിന്തുണയ്ക്കുന്നവരുടെ വാക്കുകളില്‍ സന്തുഷ്ടനാണെന്നും മിത്ര പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top