തുടര്‍ വിജയങ്ങളുടെ റെക്കോര്‍ഡുമായി സാനിയ സഖ്യം

മെല്‍ബണ്‍: സിഡ്‌നി രാജ്യാന്തര ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ സാനിയ സഖ്യം സെമിയില്‍. ഇതോടെ വനിതാ ഡബിള്‍സിലെ തുടര്‍വിജയങ്ങളില്‍ റെക്കോഡിനൊപ്പമെത്താനും സാനിയയ്ക്കും പങ്കാളി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടീന ഹിംഗിസിനും കഴിഞ്ഞു.
28 തുടര്‍ വിജയങ്ങളെന്ന ബെലാറൂസിന്റെ നതാഷാ സ്വരേവപ്യൂട്ടോറിക്കോയുടെ ജിജി ഫെര്‍ണാണ്ടസ് സഖ്യത്തിനൊപ്പമാണ് ഇരുവരുടെയും സ്ഥാനം. 1994ല്‍ ആയിരുന്നു ജിജിസ്വരേവ സഖ്യം നേട്ടം സ്വന്തമാക്കിയത്.
സിഡ്‌നി ടൂര്‍ണമെന്റില്‍ ചൈനയുടെ ഷെന്‍ ലിയാങ് ഷ്വായി പെങ് ജോഡിയെയാണ് ടോപ് സീഡ് സാനിയ സഖ്യം നേരിട്ടുള്ള സെറ്റുകളില്‍ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 62, 63.
കഴിഞ്ഞവര്‍ഷം തുടങ്ങിയ പടയോട്ടത്തില്‍ ആകെ 10 ഡബ്ല്യു.ടി.എ. കിരീടങ്ങള്‍ നേടാന്‍ സാനിയഹിംഗിസ് സഖ്യത്തിനു കഴിഞ്ഞു. ഇന്ത്യന്‍ വെല്‍സ്, മയാമി, ചാള്‍സ്റ്റണ്‍, വിംബിള്‍ഡണ്‍, യു.എസ്. ഓപ്പണ്‍, ഗ്വാങ്ഷു, വൂഹാന്‍, ബെയ്ജിങ് ടൂര്‍ണമെന്റുകളിലായിരുന്നു സഖ്യം കിരീടം ചൂടിയത്.

Top