വിഷു ദിനത്തിൽ ബംഗളൂരുവിൽ സഞ്ജു സാംസണിന്‍റെ സിക്സർ പെരുമഴ

ബംഗളൂരു: ഐപിഎല്ലിൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സഞ്ജു സാംസണിന്‍റെ സിക്സർ പെരുമഴ. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരേ നടന്ന മത്സരത്തിലാണ് സഞ്ജു വെടിക്കെട്ടു ബാറ്റിംഗ് നടത്തിയത്. സഞ്ജുവിന്‍റെ മികവിൽ രാജസ്ഥാൻ 217 റണ്‍സെടുത്തു. 45 പന്തിൽ 10 സിക്സും രണ്ട് ഫോറും ഉൾപ്പെടെ 92 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു.

ക്രിസ് വോക്സും ഉമേഷ് യാദവും അടങ്ങുന്ന ബാംഗ്ലൂർ ബൗളിംഗ് നിര കണക്കിന് അടിവാങ്ങി. യൂസവേന്ദ്ര ചാഹൽ മാത്രമാണ് അൽപ്പമെങ്കിലും മികച്ച ബൗളിംഗ് കാഴ്ചവച്ചത്. അജിങ്ക്യ രഹാനെ (36), ഡി ആർസി ഷോർട്ട് (11), ബെൻസ്റ്റോക്സ് (27), ജോസ് ബട്ലർ (23), രാഹുൽ ത്രിപാതി (14) എന്നിവരും രാജസ്ഥാനുവേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.

ഐപിഎല്ലിൽ ഈ സീസണിലെ ഒരു ടീമിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണ് രാജസ്ഥാൻ നേടിയത്. സഞ്ജു സീസണിലെ റൺവേട്ടയിൽ ഒന്നാമതെത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സഞ്ജു മികച്ച ബാറ്റിംഗാണ് പുറത്തെടുത്തിരുന്നത്.

Latest
Widgets Magazine