ശാന്തിഗിരി ആശ്രമം പ്രസിഡന്ര് സർവാദരണീയ സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി ഗുരുതരാവസ്ഥയിൽ

തിരു :ശാന്തിഗിരി ആശ്രമം പ്രസിഡന്ര് സർവാദരണീയ സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശ്രമം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു . ശാന്തിഗിരി ആശ്രമം പ്രസിഡന്രും ഗുരുധർമ്മ പ്രകാശസഭയിലെ മുതിർന്ന അംഗവുമായ സർവാദരണീയ സ്വാമിയെ ഇക്കഴിഞ്ഞ ആഗസ്ത് 22 ന് ചുമ, ശ്വാസ തടസം തുടങ്ങിയ രോഗഅവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുക ഉണ്ടായി. രാത്രിയിൽ ഓക്സിജൻ നില 85% ആയി കുറഞ്ഞതിനെ തുടർന്ന് NIV നൽകുകയും ചെയ്തു.

അതോടൊപ്പം ആന്റി ബയോട്ടിക്,ആന്രിവൈറൽ ചികിത്സയും നെബുലൈസേഷനും നൽകി. രോഗാവസ്ഥക്ക് നേരിയ പുരോഗതി ലഭിച്ചതിനാൽ റൂമിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ചെയ്തു. എന്നാൽ വീണ്ടും ഓക്സിജൻ നിലയിൽ വ്യതിയാനം വരികയും സ്റ്റെപ് ഡൗൺ ICU വിലേക്ക് മാറ്റുകയുമുണ്ടായി. എന്നിട്ടും ആരോഗ്യനിലയിൽ കാര്യമായ വ്യത്യാസമുണ്ടായില്ല . കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ഡോക്ടർമാർ സർവാദരണീയ സ്വാമിയെ വെന്രിലേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൾട്ടി ഡിസിപ്ലിനറി ICU വിലേക്ക് മാറ്റി.

ഇപ്പോൾ വെന്രിലേറ്ററിലാണ്. ശ്വാസകോശത്തിലെ അണുബാധ ഉൾപ്പടെ കിഡ്നിയുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്- SEPSIS എന്ന രോഗവസ്ഥയിലുടെയാണ് സ്വാമി കടന്നു പോകുന്നത് എന്നും ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പത്രക്കുറിപ്പിൽ അറിയിച്ചു

Top