എന്റെ വ്യജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ സഹപ്രവര്‍ത്തകര്‍; വിവാഹം പഠനത്തിനുശേഷം

ഉണ്ണിമുകുന്ദനും സനുഷനയും വിവാഹിതരാകുന്നുവെന്ന വ്യാജവാര്‍ത്തകളോട് വൈകിയാണെങ്കിലും നടി സനുഷയുടെയും പ്രതികരണം. ഒരു മുറൈ വന്ത് പാത്തായഎന്ന ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടി അണിയറപ്രവര്‍ത്തകര്‍ തന്നെയായിരിക്കാം ചിത്രവും വാര്‍ത്തയും പ്രചരിപ്പിച്ചതെന്ന് സനുഷ പറയുന്നു.

ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കുന്ന ഒരു രംഗമുണ്ട്. ഇതിന്റെ ചിത്രവും ചിലര്‍ വ്യാജവാര്‍ത്ത സഹിതം പ്രചരിപ്പിച്ചിരുന്നു. ഇപ്പോള്‍ താന്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണെന്നും പഠിത്തമൊക്കെ കഴിഞ്ഞ് പതിയെ വിവാഹത്തിലേക്ക് കടക്കുന്നുള്ളൂവെന്നും സനുഷ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സനുഷയും ഉണ്ണിയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന പ്രചരണം കഴിഞ്ഞ മാസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. പിന്നീടതിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. താനിപ്പോള്‍ വിവാഹിതനാകുന്നില്ലെന്നും അത്തരം വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഉണ്ണി മുകുന്ദന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സിനിമാ താരങ്ങളുടെ പേരില്‍ വരുന്ന ഗോസിപ്പുകള്‍ നായകന്മാരേക്കാള്‍ ബാധിക്കുന്നത് നായികമാരെയാണെന്ന് ഉണ്ണി പറഞ്ഞിരുന്നു.

Top