ഹലോ, ഇത് പിണറായി വിജയനാണ്’പിണറായി വിളിച്ചപ്പോള്‍, പോടാ പോയി പണിനോക്കെന്ന് ‘മോഹന്‍ലാല്‍ ഒപ്പിക്കുന്ന വന്‍പണികളെക്കുറിച്ച് സത്യന്‍ അന്തിക്കാട്

കൊച്ചി:’ഹലോ, ഇത് പിണറായി വിജയനാണ്. സത്യപ്രതിജ്ഞാ ചടങ്ങിേലക്ക് ക്ഷണിക്കാന്‍ വിളിച്ചതാണ്.’..പിണറായി വിളിച്ചപ്പോള്‍, പോടാ പോയി പണിനോക്കെന്നാണ് വായില്‍ വന്നത്; മോഹന്‍ലാല്‍ ഒപ്പിക്കുന്ന വന്‍പണികളെക്കുറിച്ച് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു .നിഷ്‌കളങ്കമായ ചിരിയോടെ ഇരിക്കുമെങ്കിലും അപ്രതീക്ഷിതമായി വന്‍ പണികള്‍ വെയ്ക്കാന്‍ മിടുക്കനാണ് മോഹന്‍ലാലെന്ന് സത്യന്‍ അന്തിക്കാടിന്റെ അനുഭവം. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഒരു അവാര്‍ഡ് വേദിയിലാണ് ലാലിന്റെ പണികളെക്കുറിച്ച് അന്തിക്കാട് പറഞ്ഞത്. ‘ഭയങ്കര കുറുമ്പനാണ് മോഹന്‍ലാല്‍. ഒരു കഥാപാത്രമോ സന്ദര്‍ഭമോ മനസ്സില്‍വെച്ചു കൊണ്ടുപോകുന്ന വ്യക്തിയല്ല. എന്നാല്‍ ജീവിതത്തില്‍ തിരിച്ചാണ്, എന്നെ ഏറ്റവും കൂടുതല്‍ പറ്റിച്ചിട്ടുള്ളതും ലാലാണെന്ന്’ സത്യന്‍ അന്തിക്കാട് പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഏറുന്നതിന് തൊട്ട്മുന്‍പുള്ള സമയം. ഒരു പരിപാടിയില്‍ പങ്കെടുത്തു കഴിഞ്ഞ് ഞാന്‍ കാറില്‍ വീട്ടിലേക്ക് മടങ്ങുകയാണ്. അപ്പോഴാണ് ഒരുഫോണ്‍കോള്‍. മറുതലയ്ക്കല്‍ കേട്ടുപരിചയുമുള്ള ശബ്ദമാണ്.mohanlal

ഹലോ, ഇത് പിണറായി വിജയനാണ്. സത്യപ്രതിജ്ഞാ ചടങ്ങിേലക്ക് ക്ഷണിക്കാന്‍ വിളിച്ചതാണ്.’ എനിക്ക് മനസ്സിലായി ഇത് മോഹന്‍ലാല്‍ ആണെന്ന്. പിണറായി സഖാവ് എന്നെ വിളിക്കേണ്ട കാര്യമിലല്ലോ?
ആദ്യം ഞാന്‍ !ഞെട്ടി. ഇത് സത്യമാണോ എന്ന് സംശയിച്ചു. മോഹന്‍ലാല്‍ ഇത്തരത്തില്‍ പലതവണ വിളിച്ച് പറ്റിച്ചിട്ടുള്ളതാണ്. ഇത് ലാലിന്റെ പണിയാണെന്ന് ഉറപ്പിച്ചു. ‘ഒന്നു വച്ചിട്ട് പോ മോനേ, നിന്റെ വേല ഇനി നടക്കില്ല’. എന്നുപറയാനാണ് തോന്നിയത്. എന്നാലും എവിടംവരെ പോകുമെന്ന് നോക്കാെമന്നായി!. ഒടുവില്‍ ‘തീര്‍ച്ചയായും എത്താം സഖാവേ എന്നുപറഞ്ഞ് ഞാന്‍ ഫോണ്‍വച്ചു.mohanlal-1 (1)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാധാരണ ഇങ്ങനെ പറ്റിച്ചതിന് ശേഷം ഉടന്‍ ലാല്‍ വിളിക്കാറുണ്ട്. അങ്ങനെ വിളിക്കുമ്പോള്‍ അങ്ങോട്ട് തിരിച്ചടിക്കാനുള്ള തയാറെടുപ്പിലായി പിന്നീട് ഞാന്‍!. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മോഹന്‍ലാലിന്റെ കോള്‍ വരുന്നില്ല. എന്നാല്‍ അങ്ങോട്ട് വിളിച്ച് രണ്ടുപറയാെമന്ന് കരുതി ലാലിനെ വിളിച്ചു. ഭാവഭേദങ്ങളില്ലാതെ ലാല്‍ ഫോണെടുത്തു. എന്താ സത്യേട്ടാ എന്നൊരു ചോദ്യം.’ഇനിയും പറ്റിക്കാന്‍ നോക്കണ്ട, നീ അല്ലേ പിണറായി സഖാവിന്റെ പേരും പറഞ്ഞ് കുറച്ച് മുന്‍പ് എന്നെ വിളിച്ചത്. നീ ആണെന്ന് അറിഞ്ഞോണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.’ ലാലിന്റെ മറുപടിയിലാണ് പിന്നെ ചിത്രം മാറിമറിയുന്നത്. ‘പിണറായി സഖാവ് എന്നെയും വിളിച്ചിരുന്നു.

ചടങ്ങില്‍ ക്ഷണിക്കപ്പെടേണ്ട സംസ്‌കാരികപ്രവര്‍ത്തകരെ അദ്ദേഹം നേരിട്ട് ക്ഷണിച്ചതാണ്. എന്നെ വിളിച്ചത് സാക്ഷാല്‍ പിണറായി വിജയനാണെന്ന കാര്യം അപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്. എന്റെ മഹാഭാഗ്യത്തിനാണ് ഒന്നും പറയാതിരുന്നത്. ‘പോടാ പോയി പണിനോക്കടാ’ എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ ഇവിടെ ഇങ്ങനെ ഇരിക്കാന്‍ കഴിയില്ലായിരുന്നു.സത്യന്‍ അന്തിക്കാട് പറഞ്ഞു.ലാലാണെന്ന് കരുതി അപ്പോള്‍ വല്ലതും വിളിച്ചു പറഞ്ഞിരുന്നാലുള്ള അവസ്ഥയോര്‍ത്ത് സത്യന്‍ അന്തിക്കാട് ഇപ്പോഴും ഇടയ്ക്ക് ഞെട്ടാറുണ്ടത്രേ. പണ്ട് ദാസന്‍ വിജയനോട് പറഞ്ഞത് ഒന്നുതിരിച്ചാലോചിച്ചാല്‍ മതിയാകും. ‘അപ്പോള്‍ നീ അങ്ങനെ ചെയ്യാഞ്ഞത് നന്നായി. ഇല്ലെങ്കില്‍ ഈ കേസില്‍ നീ ഒറ്റപ്പെട്ടുപോയേനെ…’

Top