അദ്ധ്യാപിക വിദ്യാർത്ഥിയെ വിമാനത്തിന്റെ ടോയ്ലറ്റിൽ എത്തിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടു ! 16കാരനാൽ ടീച്ചർ ഗർഭിണിയായതോടെ രഹസ്യം പരസ്യമായി; സ്‌കൂൾ ടീച്ചർ അഴിക്കുള്ളിലേക്ക്

ലണ്ടൻ; ടൂർ കഴിഞ്ഞ് ലണ്ടനിലേക്ക് വിമാനത്തിൽ വരവെ വിമാനത്തിന്റെ ടോയ്ലറ്റിൽ വച്ച് 16 കാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച 29 കാരിയായ സ്‌കൂൾ ടീച്ചർ എല്ലി വിൽസൻ ജയിലിലേക്ക് . ആദ്യം വിമാനത്തിന്റെ സീറ്റുകൾക്കിടയിൽ വച്ച് ലൈംഗിക കേളി നടത്തുകയും പിന്നീട് വിദ്യാർത്ഥിയെ ടോയ്ലറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയ്ി അവിടെ വച്ചും ടീച്ചർ പീഡിപ്പിച്ചുവെന്നാണ് കേസ്. തുടർന്ന് ഗർഭിണിയായതിനാൽ ടീച്ചർ അബോർഷന് വിധേയയാവുകയും ചെയ്തിരുന്നു. വിമാനത്തിൽ വച്ച് നടന്ന സംഭവത്തിൽ പശ്ചാത്തപിക്കുന്നുവോ എന്ന് താൻ ടീച്ചറോട് ചോദിച്ചിരുന്നുവെന്നും എന്നാൽ യാതൊരു വിധത്തിലുള്ള പശ്ചാത്താപവുമില്ലെന്നാണ് ടീച്ചർ മറുപടി പറഞ്ഞതെന്നും ഒരു റെക്കോർഡഡ് പൊലീസ് ഇന്റർവ്യൂവിൽ 16 കാരൻ വെളിപ്പെടുത്തിയിരുന്നു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭിണിയാകില്ലേയെന്ന് 16 കാരൻ ആശങ്കയോടെ ചോദിച്ചപ്പോൾ ഗർഭം തടയുന്നതിനുള്ള ഇഞ്ചെക്ഷൻ താൻ ചെയ്യുന്നുണ്ടെന്നായിരുന്നു ടീച്ചറുടെ മറുപടിയെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.ഗ്ലൗസെസ്റ്റർഷെയറിന് സമീപത്തുള്ള ടിന്റേൺ അബെയിൽ വച്ചും ബ്രിസ്റ്റോളിലെ അഷ്ടൺ കോർട്ട് എസ്റ്റേറ്റിൽ വച്ചും ഇരുവരും വഴിവിട്ട ബന്ധങ്ങൾ നടത്തിയിരുന്നു. ഈ ടീച്ചർ തനിക്ക് ഒരിക്കലും ഒരു ഗുരുനാഥയായിരുന്നില്ലെന്നും മറിച്ച് ഒരു ഗേൾഫ്രണ്ടാണെന്നും 16കാരൻ വെളിപ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ഭർത്താവിൽ നിന്നും വേണ്ടത്ര സന്തോഷം ലഭിക്കാത്തതിനെ തുടർന്നാണ് വഴിവിട്ട ബന്ധത്തിലേക്ക് താനെത്തിച്ചേർന്നതെന്ന് ടീച്ചർ വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ഭർത്താവ് തന്നെ ഉപദ്രവിക്കുമെന്നും ടീച്ചർ പരാതിപ്പെടുന്നു. ടീച്ചറും കുട്ടിയും തമ്മിലുള്ള ബന്ധം കുറേ നാൾ തുടർന്നിരുന്നുവെന്നും എന്നാൽ 16കാരന്റെ അസൂയാലുവായ സുഹൃത്ത് ഇതറിഞ്ഞ് ഇതിന്റെ പേരിൽ ടീച്ചറെ ഭീഷണിപ്പെടുത്തി ലൈംഗികചൂഷണത്തിന് ശ്രമിച്ചതിനെ തുടർന്നാണ് സംഭവങ്ങൾ വെളിച്ചത്തയാതെന്നും റിപ്പോർട്ടുണ്ട്.കേസിന്റെ വിചാരണ ബ്രിസ്റ്റോൾ ക്രൗൺ കോടതിയിലാണ് നടന്നത്. കൗമാരക്കാരനുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നുള്ള ആരോപണം ഗ്ലൗസെസ്റ്റർഷെയറിലെ ഡർസ്ലെയിലെ ടീച്ചർ ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും ഗർഭിണിയായതോടെ രഹസ്യം നിഷേധിക്കാനാവാത്ത വിധത്തിൽ പരസ്യമാവുകയായിരുന്നു.

Top