എ​സ്ഡി​പി​ഐ നേതാവ് കെ.​എ​സ് ഷാ​നി​ന്‍റെ കൊ​ല​പാ​ത​കം: 7 പ്രതികളെ തിരിച്ചറിഞ്ഞു

ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ് ഷാ​നി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ഏ​ഴ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. ഇതിൽ അ​ഞ്ച് പേ​ർ കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ, മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​ണ് ഇ​വർ.

ഷാനെ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ശരീരത്തില്‍ നാല്‍പ്പതോളം വെട്ടേറ്റിരുന്നു. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയില്‍ ഇന്നും നാളെയും (ഞായർ, തിങ്കൾ) നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Top