കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപും ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷികളായവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇവര്‍ ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്നു. ദിലീപും പള്‍സര്‍ സുനിയും ഷൂട്ടിങ്ങിനിടെ കണ്ടിരുന്നുവെന്നാണ് വിവരം. കാലടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് മൊഴി നല്‍കിയത്.പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും, ദിലീപിന്‍റെ സഹായി അപ്പുണ്ണിയെയും കണ്ടെത്താനുളള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിട്ടുണ്ട്. നടി ആക്രമണ കേസിന്‍റെ ഗൂഢാലോചനയെക്കുറിച്ചുളള വിവരങ്ങള്‍ ഇരുവരുടെയും മൊഴിയെടുക്കുന്നതിലൂടെ മാത്രമേ പൂര്‍ത്തിയാകൂ എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം


