നിതംബത്തില്‍ സ്പര്‍ശിച്ചെന്ന കേസില്‍ മുന്‍ പട്ടാളക്കാരന്‍ കുറ്റവിമുക്തനായി; മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാമായിരുന്ന കേസില്‍ കോടതി തീര്‍പ്പിലെത്തി

ജോലിയിലെ പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതികാരമായി പീഡനക്കേസില്‍ അകപ്പെട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി. സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ നിതംബത്തില്‍ അകാരണമായി സ്പര്‍ശിച്ചെന്ന കുറ്റത്തിനാണ് ഓപ്പറേഷന്‍ മാനേജരായി ജോലി ചെയ്യവേ ബ്രിട്ടീഷ് പട്ടാളക്കാരന്‍ ജോണ്‍ മര്‍ഫി(52) കേസില്‍ കുടുങ്ങുന്നത്. ഇന്നലെ കോടതിക്ക് മുന്നില്‍ വിചാരണക്കെത്തിയപ്പോഴാണ് ഇയാള്‍ കുറ്റവിമുക്തനാക്കപ്പെട്ടത്.

മൂന്ന് വര്‍ഷം വരെ കടുത്ത തടവ് ലഭിച്ചേക്കാവുന്ന കുറ്റമായിരുന്നു മര്‍ഫിക്ക് മേല്‍ ചുമത്തിയിരുന്നതെങ്കിലും വിചാരണ വേളയില്‍ ജഡ്ജിക്ക് കരുണ തോന്നിയതിനാല്‍ അദ്ദേഹം രക്ഷപ്പെടുകയും ശിക്ഷ പിഴയിലൊതുക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

20,000 ദിര്‍ഹംസ് അഥവാ ഏതാണ്ട് 4000 പൗണ്ട് പിഴയടച്ച് യുകെയിലേക്ക് മടങ്ങിപ്പോകാനാണ് ഇന്നലെ നടന്ന വിചാരണയില്‍ കോടതി മര്‍ഫിയോട് ഉത്തരവിട്ടിരിക്കുന്നത്.ദുബായില്‍ ഈ ബ്രിട്ടീഷുകാരനുണ്ടായ അനുഭവം ആര്‍ക്കും സംഭവിക്കാമെന്നും അറബ് രാജ്യങ്ങളില്‍ പോകുന്നവര്‍ കൂടുതല്‍ സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പ് ഇതേ തുടര്‍ന്ന് ശക്തമായിരിക്കുകയാണ്. താന്‍ നിരപരാധിയാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി വേണമെന്നുമായിരുന്നു മര്‍ഫി കോടതിയില്‍ വച്ച് അപേക്ഷിച്ചിരുന്നത്.

തുടര്‍ന്ന് മര്‍ഫി നല്ലൊരു മനുഷ്യനാണെന്ന് തനിക്ക് ബോധ്യമായെന്നും അതിനാല്‍ തടവില്‍ ഇടുന്നില്ലെന്നും പകരം പിഴയടച്ച് നാട്ടിലേക്ക് പോകാനുമായിരുന്നു ജഡ്ജ് വിധിച്ചത്. എന്നാല്‍ ഇത്തരം തെറ്റിദ്ധാരണകളുടെ പുറത്ത് തന്നെ പോലുള്ള നിരവധി പേര്‍ ദുബായിലെ കുപ്രസിദ്ധമായ അല്‍ വാത്ബ ജയിലില്‍ കഴിയുന്നതില്‍ മര്‍ഫി ധാര്‍മിക രോഷം പ്രകടിപ്പിക്കുന്നുമുണ്ട്. ഹോട്ടലിലെ രണ്ട് സെക്യൂരിറ്റി ഗാര്‍ഡുമാരുമായി മര്‍ഫി തര്‍ക്കം തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍ക്ക് ആരംഭം കുറിക്കപ്പെട്ടിരുന്നത്.

ഗാര്‍ഡുമാരുടെ തെറ്റായ പ്രവര്‍ത്തിയെക്കുറിച്ച് മര്‍ഫി മേലധികാരികള്‍ക്ക് പരാതി സമര്‍പ്പിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു മര്‍ഫി തങ്ങളുടെ നിതംബത്തില്‍ സ്പര്‍ശിച്ചുവെന്ന പരാതി ഗാര്‍ഡുമാര്‍ തിരിച്ച് സമര്‍പ്പിച്ചത്. തന്നെ ആറാഴ്ച നരകസമാനായ ജയിലില്‍ പാര്‍പ്പിച്ചുവെന്നും മര്‍ഫി രോഷം കൊള്ളുന്നുണ്ട്. തുടര്‍ന്ന് വിചാരണക്കായി അദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയായിരുന്നു.വിചാരണക്ക് മുമ്പ് തന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിരുന്നുവെന്നും മര്‍ഫി ആരോപിക്കുന്നു.സൗത്ത് ലണ്ടനിലെ ബ്ലാക്ക്ഹീത്തുകാരനായ മര്‍ഫി മുന്‍ എക്‌സ്-ഇന്‍ഫന്‍ട്രിമാനാണ്.

Top