മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ കി​ട​ക്കു​ന്ന യു​വാ​വി​നൊ​പ്പം സു​ഹൃ​ത്തി​ന്‍റെ സെ​ൽ​ഫി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​രി​യു​ണ​ർ​ത്തു​ന്നു

മദ്യപിച്ച് ബോധമില്ലാതെ നിലത്തു കിടക്കുന്ന യുവാവിന്‍റെ അടുക്കൽ നിന്ന് സുഹൃത്ത് സെൽഫി എടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചിരിയുണർത്തുന്നു. ചൈനയിലെ ഹുബേയ് പ്രവശ്യയിലെ ഒരു റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ബോധമില്ലാതെ നിലത്തു കിടക്കുകയായിരുന്ന ഇയാളുടെ സമീപം ആദ്യം രണ്ടു മൂന്നു പേരുണ്ടായിരുന്നു. അൽപ്പ സമയത്തിനു ശേഷം ഫോണുമായി എത്തിയ ഒരു സുഹൃത്ത് നിലത്തു കിടക്കുകയായിരുന്ന ആളുടെ അടുക്കൽ ഇരുന്ന് പല രീതിയിൽ സെൽഫി എടുത്തു. ആവശ്യത്തിനു സെൽഫി എടുത്തതിനു ശേഷം തന്‍റെ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ചു പോകാതെ അദ്ദേഹവുമായാണ് ഇയാൾ സ്ഥലത്തു നിന്നും മടങ്ങിയത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെയുള്ളവരെ കൈവെടിയാത്തവരാണ് യഥാർത്ഥ സുഹൃത്തെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.

Top