വേശ്യാലയങ്ങളില്‍ ഇനി സ്ത്രീകള്‍ ഇല്ലാതാകുന്ന കാലം; സെക്‌സിനുവേണ്ടി സ്ത്രീ റോബോട്ടുകളുമായി ഗവേഷകര്‍

എല്ലാം ബോര്‍ട്ടുകളെ ഏല്‍പ്പിക്കുന്ന പുതിയ കാലത്ത് ഇതാ ഇണ ചേരാനും ഇനി റോബോട്ടുകല്‍ മതിയെന്നാണ് പുതിയ ഗവേഷകരുടെ വാദം. വേശ്യാലയങ്ങളില്‍ ഇനി ജിവനുള്ള സുന്ദരികള്‍ വേണ്ട ഇത്തരത്തിലുള്ള റോബോര്‍ട്ടുകള്‍ കാര്യം നടത്തുമെന്നു ഇവര്‍ വാദിക്കുന്നു.

ആംസ്ട്രര്‍ഡാമില്‍ വികസിപ്പിച്ച പുതിയ സെക്‌സ് റോബോട്ടാണ് ഇതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പി ച്ചിരിക്കുന്നത്. ലോകം ഈ റോബോട്ടിനെ നിറഞ്ഞ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ 2050ഓടെ സ്ത്രീകള്‍ വേശ്യാവൃത്തി ഉപേക്ഷിക്കേണ്ടി വരുമോയെന്ന സംശയം ബലപ്പെടുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെക്‌സിനായി റോബോട്ട് വേശ്യകളെ ഉപയോഗിക്കുന്നതു കൊണ്ട് പല മെച്ചങ്ങളുമുണ്ട്. അവിഹിത ബന്ധങ്ങളിലൂടെ എയ്ഡ്‌സ് പോലുള്ള നിരവധി രോഗങ്ങള്‍ പടരുന്നത് ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ഇതിന് പുറമെ സ്ത്രീകളെ വേശ്യാവൃത്തിക്ക് വേണ്ടി തട്ടിക്കൊണ്ട് പോകുന്നത് പോലുള്ള കുറ്റകൃത്യങ്ങളില്‍ ഒരു പരിധി വരെ കുറവുണ്ടാവുകുയം ചെയ്യും. റോബോട്ടിക്‌സെക്‌സ് വര്‍ക്കമാര്‍ നിലവില്‍ വരുന്നതോടെ 2050ല്‍ റെഡ്‌ലൈറ്റ് ഡിസ്ട്രിക്ടുകള്‍ അടിമുടി രൂപാന്തരം പ്രാപിക്കുമെന്നാണ് ഒരു അക്കാദമിക് ജേര്‍ണലില്‍ വന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്. ഫ്യൂച്ചറോളജി

സ്‌പെഷ്യലൈസേഷന്‍ നേടിയ ശാസ്ത്രജ്ഞനായ ലാന്‍ ഇയോമാന്‍, യൂണിവേഴ്‌സിറ്റി ഓഫ് വെല്ലിങ്ടണിലെ സെക്‌സോളജിസ്റ്റായ മൈക്കലെ മാര്‍സ് എന്നിവര്‍ ചേര്‍ന്നാണീ പഠനം എഴുതിത്ത്തയ്യാറാക്കിയിരിക്കുന്നത്. ‘ റോബോട്ട്‌സ്, മെന്‍ ആന്‍ഡ് സെക്‌സ് ടൂറിസം’ എന്നാണീ പഠനത്തിന്റെ ടൈറ്റില്‍.

2050 ആംസ്ട്രര്‍ഡാമില്‍ റോബോട്ടിക് വേശ്യാലയും ഉണ്ടാകുമെന്ന് അവര്‍ തങ്ങളുടെ ഭാവന ഉപയോഗിച്ച് പ്രവചിക്കുന്നുണ്ട്. യുബ്‌യും അടിസ്ഥാനമാക്കിയായിരിക്കും ഇത് നിലവില്‍ വരുകയെന്നും അവര്‍ പറയുന്നു. ഒരു കാലത്ത് ആംസ്ട്രര്‍ ഡാമിലെ ഏറ്റവും പ്രധാനപ്പെട്ട വേശ്യാലയം ഇവിടെയായിരുന്നു നിലകൊണ്ടിരുന്നത്. എന്നാല്‍ 2008ല്‍ അത് അടച്ച് പൂട്ടുകയായിരുന്നു. എന്നാല്‍ റോബോട്ടിക് വേശ്യകള്‍ രംഗത്തെത്തുന്നതോടെ ഇത് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സാധ്യതയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.ഈ റോബോട്ടിക് വേശ്യാലയത്തില്‍ എല്ലാ സര്‍വീസുകള്‍ക്കുമടക്കമുള്ള ചാര്‍ജ് 10,000 ഡോളറായിരിക്കും.

മസാജുകള്‍, ലാപ് ഡാന്‍സിങ്, ലൈംഗിക ബന്ധം തുടങ്ങിയ എല്ലാ സേവനങ്ങളും ഈ ക്ലബ് നല്‍കുന്നതുമായിരിക്കും. സിറ്റികൗണ്‍സിലിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഇതില്‍ വേശ്യകളായി ആന്‍ഡ്രോയ്ഡ് റോബോട്ടുകളായിരിക്കും ഉണ്ടായിരിക്കുക.എല്ലാ വംശത്തെയും പ്രതിനിധീകരിക്കുന്നതും വിവിധ ശാരീരിക പ്രത്യേകതകളോടും എല്ലാ പ്രായത്തിലും ഭാഷകളിലും ലൈംഗിക പ്രത്യേകതകളോടും കൂടിയ സെക്‌സ് റോബോട്ടുകള്‍ ഇവിടെയുണ്ടാകും.

ഇവിടുത്തെ സൗകര്യം നുണയുന്ന വിനോദസഞ്ചാരികള്‍ക്ക് അവിസ്മരണീയമായ ഒരും അനുഭവമായിരിക്കും ഉണ്ടായിരിക്കുകയെന്നും ഗവേഷകര്‍ ഉറപ്പ് നല്‍കുന്നു. എല്ലാ സര്‍വീസുകളും നിര്‍വഹിക്കാനും എല്ലാ ആഗ്രഹങ്ങളും തൃപ്തിപ്പെടുത്തുന്ന വിധത്തിലുമായിരിക്കും ആന്‍ഡ്രോയ്ഡ് റോബോട്ടുകളെ സജ്ജമാക്കുന്നത്.ഇതോടെ മനുഷ്യ വേശ്യകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Top