ലൈംഗികതയെക്കുറിച്ച് പഠിപ്പിച്ചു തരാമെന്ന് പറഞ്ഞ് 12കാരിയെ പലവട്ടം പീഡിപ്പിച്ചു; ഒടുവില്‍ കാമുകി കണ്ടെത്തിയപ്പോള്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യക്കാരനെ 13 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. 12 ചൂരല്‍ അടിയും കോടതി ശിക്ഷ വിധിച്ചു. ഉദയ്കുമാര്‍ ദക്ഷിണാമൂര്‍ത്തിയെ(31) ആണ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ നിഷ്‌ക്കളങ്കതയെ പ്രതി മുതലെടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതി യാതൊരു ദയവും അര്‍ഹിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. 2016 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസികളാണ് ഉദയ്കുമാറും പെണ്‍കുട്ടിയും.

താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് ഉദയ്കുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് ലൈംഗികതയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതോടെ പഠിപ്പിച്ചു തരാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നു.
12 വയസുകാരിയെ ഇയാള്‍ ഭാര്യയെന്നാണ് അഭിസംബോധന ചെയ്തിരുന്നത്. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഓരോ പ്രാവശ്യവും ഇയാള്‍ പെണ്‍കുട്ടിയ്ക്ക് ഐസ്‌ക്രീം,കളിപ്പാട്ടങ്ങള്‍ മുതലായ സമ്മാനങ്ങള്‍ നല്‍കികൊണ്ടിരുന്നു.

സ്‌കൂള്‍ വിട്ടുവരുമ്പോള്‍ പെണ്‍കുട്ടിയെ മറ്റുസ്ഥലങ്ങളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചിരുന്നത്. മിനിമാര്‍ട്ടില്‍ ജോലിചെയ്യുകയായിരുന്ന പ്രതി ഇവിടെ നിന്ന് സൗജന്യമായി സാധനങ്ങളെടുക്കാനും പെണ്‍കുട്ടിയെ അനുവദിച്ചു. പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം ഭാഗികമായി അവസാനിച്ചു.

ഇതിനിടെ ഉദയ്കുമാര്‍ ഒരു യുവതിയുമായി പ്രണയത്തിലാകുകയും ഈ യുവതി ഗര്‍ഭിണിയാവുകയും ചെയ്തു. ഒരിക്കല്‍ യുവതി ഉദയ് കുമറിന്റെ ഫോണ്‍ പരിശോധിച്ചതോടെയാണ് സംഗതി അറിയുന്നത്. ഫോണില്‍ 12 കാരിയുടെ നഗ്‌ന വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയ യുവതി സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.

Latest
Widgets Magazine