ശക്തിമാന്‍ മരിച്ചിട്ടില്ല; റിസ്പാന ചൗക്കില്‍ ശക്തിമാന്റെ പ്രതിമ എല്ലാവരെയും ഞെട്ടിപ്പിക്കുന്നു

shakthiman

ഡെറാഡൂണ്‍: ബിജെപി നേതാവിന്റെ ക്രൂരതയ്ക്ക് ശേഷം ചത്ത ശക്തിമാന്‍ കുതിര ഉത്തരാഖണ്ഡിന്റെ പ്രധാന രാഷ്ട്രീയ കേന്ദ്രമായ റിസ്പാന ചൗക്കില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. ശ്കതിമാന്റെ പ്രതിമയാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. 400 കിലോ തൂക്കം വരുന്ന പ്രതിമയാണ് സ്ഥാപിച്ചത്.

ശക്തിമാന്‍ ചത്ത് മൂന്ന് മാസത്തിനകം അഞ്ചു ലക്ഷം ഉപയോഗിച്ച് പ്രതിമ പൂര്‍ത്തിയാക്കുകയായിരുന്നു. ഒറീസ ശില്‍പ്പികളായ കലിചന്ദ്, ഫക്കീര്‍ ചന്ദ് പരീദ എന്നിവര്‍ ചേര്‍ന്നാണ് ശില്‍പ്പം തയ്യാറാക്കിയത്. പ്രതിമയ്ക്ക് പുറമേ ഡെറാഡൂണ്‍ പോലീസിന്റെ കുതിരപ്പാളത്തിനും ഇവിടെയുള്ള പാര്‍ക്കിനും ശക്തിമാന്റെ പേര് നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ച്ചില്‍ മസൂറിയില്‍ പോലീസ് പരേഡിനിടെയായിരുന്നു ബിജെപി എംഎല്‍എ കുതിരയ്ക്ക് നേരെ തിരിഞ്ഞത്. എംഎല്‍എ കുതിരയുടെ കാല്‍ തല്ലിയൊടിക്കുന്ന ദൃശ്യം യൂട്യൂബില്‍ വൈറലാകുകയും എംഎല്‍എയ്ക്കെതിരേ മൃഗസ്നേഹികള്‍ രംഗത്ത് വരികയും ചെയ്തിരുന്നു. പിന്നീട് ഈ കുതിരയുടെ കാല്‍ മുറിച്ചു മാറ്റേണ്ടി വരികയും അതിന് ശേഷം വെപ്പുകാല്‍ വെച്ച കുതിര ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ഏപ്രില്‍ 20 നായിരുന്നു ചത്തത്.

Top