വധഭീഷണി മുഴക്കിയെന്ന നടന്‍ ഷെയ്‌ന്റെ ആരോപണം തള്ളി നിര്‍മാതാവ് ജോബി ജോര്‍ജ്. അന്ന് പാര്‍വ്വതിയെ അധിക്ഷേപിച്ചയാള്‍ക്ക് ജോലി വാഗ്ദാനം, ഇന്ന് ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി.ജോബി ജോര്‍ജ് എന്ന നിര്‍മ്മാതാവ്

കൊച്ചി:വധഭീഷണി മുഴക്കിയെന്ന നടന്‍ ഷെയ്‌ന്റെ ആരോപണം തള്ളി നിര്‍മാതാവ് ജോബി ജോര്‍ജ് രംഗത്ത് .പുറത്തുവരുന്ന വാര്‍ത്തകളൊന്നും ശരിയല്ലെന്നും കഴിഞ്ഞ ആറുദിവസമായി പനി പിടിച്ചു കിടപ്പിലായിരുന്നു താനെന്നുമായിരുന്നു ജോബിയുടെ വാദം.‘സ്‌നേഹിതരെ കഴിഞ്ഞ ആറു ദിവസം ആയി പനിപിടിച്ചു കിടപ്പിലായിരുന്നു.. ഇന്നാണ് ഒന്ന് പുറത്ത് ഇറങ്ങിയത്, നിങ്ങള്‍ കേള്‍ക്കുന്നത് ഒന്നും ശരിയല്ല എന്ന് മാത്രം ഇപ്പോള്‍ പറയുന്നു.. ഞാന്‍ അംഗമായ അസോസിയേഷന്‍ നാളെ ഒരു തീരുമാനം പറയുന്ന വരെ ഞാന്‍ ഒന്നും പറയില്ല. സത്യം എന്നോടൊപ്പം ആണ്.’-ജോബി ജോര്‍ജ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് എറണാകുളം പ്രസ് ക്ലബ്ബില്‍ പത്രസമ്മളേനവും ജോബി ജോര്‍ജ് സംഘടിപ്പിക്കുന്നുണ്ട്.ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രവും മറ്റൊരു പടമായ കുര്‍ബാനിയും ഒരുമിച്ചാണ് ചിത്രീകരണം നടക്കുന്നത്. ഇരു ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് താന്‍ വരുന്നതെന്നും വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് തനിക്കെതിരെ വധ ഭീഷണി മുഴക്കിയെന്നാണ് ഷൈന്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിക്കയുടെ മകനായത് കൊണ്ട് താന്‍ അനുഭവിക്കുന്നത് ചില്ലറയല്ല എന്നും ലൈവില്‍ ഷെയ്ന്‍ പറയുന്നു. സംഭവത്തില്‍, താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജോബിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം വ്യക്തമാക്കിയിരുന്നു.ഇതാദ്യമായല്ല ജോബി ജോര്‍ജ് വിവാദങ്ങളില്‍പ്പെടുന്നത്. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിയെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ യുവാവിനു ജോലി വാഗ്ദാനം നല്‍കിയതിലൂടെയും ജോബി ജോര്‍ജ് എന്ന നിര്‍മ്മാതാവ് ചര്‍ച്ചകളിലിടം നേടിയിരുന്നു.

പാര്‍വ്വതിക്കെതിരെ അധിക്ഷേപം നടത്തിയതിന് ജയിലിലായതിന് ശേഷം ജാമ്യത്തിലിറങ്ങിയ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്കാണ് ജോബി ജോര്‍ജ് ജോലി വാഗ്ദാനം നടത്തിയത്. ‘മോനേ നിന്റെ നമ്പര്‍ തരികയോ, എന്റെ വീട്ടിലോ ഓഫീസിലോ വരികയോ ചെയ്താല്‍ ഓസ്ട്രേലിയയിലോ ദുബായിലോ, യു.കെയിലോ തന്റെ മരണം വരെ ജോലി നല്‍കാം” എന്നായിരുന്നു അന്നത്തെ വാഗ്ദാനം.

Top