ഷെയ്ന്‍ നിഗമിനെ വണ്ടി കൊണ്ട് പിടിപ്പിക്കും കാലു തകർക്കും !!വീണ്ടും വധ ഭീഷണിയുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്

കൊച്ചി:ഷെയ്ന്‍ നിഗമിന് എതിരെ വീണ്ടും വധ ഭീഷണിയുമായി നിര്‍മ്മാതാവ് ജോബി ജോർജ് രംഗത്ത് .ഒരു വനിത സംവിധായികയോ നിർമാതാവോ ആയ ഒരാളോട് പറയുന്ന സംഭാഷണമാണിപ്പോൾ പുറത്തായിരിക്കുന്നത് .ഷെയിൻ നിഗത്തിന്റെ വണ്ടികൊണ്ട് ഇടിപ്പിക്കുമെന്നു കാലു തകർക്കുമെന്നും സിനിമ കരിയർ ഇല്ലാതാക്കുമെന്നും നിർമാതാവ് ജോബി ഭീക്ഷണി മുഴക്കുന്നത് കേൾക്കാം .നടന്‍ ഷെയ്ന്‍ നിഗവും ജോബി ജോര്‍ജ് തമ്മിലുള്ള വിവാദം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

ഷെയ്‌നെ ഭീഷണിപ്പെടുത്തുന്ന ജോബി ജോര്‍ജിന്റെ പുതിയ ശബ്ദ രേഖ പുറത്തു വന്നിരിക്കുകയാണ്. വെയില്‍ എന്ന തന്റെ ചിത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഷെയ്ന്‍ നിഗമിന് ഒരു കരിയര്‍ ഉണ്ടാകില്ല എന്നും, ഒരു വണ്ടി കൊണ്ടുവന്നിടിപ്പിച്ച് താരത്തെ തകര്‍ക്കും എന്ന് ജോബി ജോര്‍ജ് ആ ശബ്ദ രേഖയില്‍ പറയുന്നതായി വ്യക്തമാണ്‌ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top