തരൂരിനൊപ്പം പുഞ്ചിരിച്ച് പിണറായി; വൈറലായി ഇരുവരും ചേര്‍ന്നുള്ള സെല്‍ഫി

തിരുവനന്തപുരം: ഫെയ്‌സ്ബുക്കില്‍ വൈറലായി കോണ്‍ഗ്രസ് നേതാവ് ശശി തരൂരും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നുള്ള സെല്‍ഫി. ശശി തരൂര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ച സെല്‍ഫിയാണ് ഇതിനോടകം വൈറലായി മാറിയിരിക്കുന്നത്. കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച് താന്‍ ജനീവയില്‍ നടത്തിയ ചര്‍ച്ചകളെക്കുറിച്ച് മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന്റെ വീട്ടില്‍ അരമണിക്കൂര്‍ സംസാരിച്ചെന്ന കുറിപ്പോടു കൂടിയാണ് തരൂര്‍ ഫെയ്‌സ്ബുക്കില്‍ സെല്‍ഫി പങ്കുവെച്ചത്. പ്രളയത്തിന് ശേഷം കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയെ കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കേണ്ട ആവശ്യകത തിരിച്ചറിഞ്ഞെന്നും തരൂര്‍ കുറിച്ചു.

Top