ഷെറിന്‍ മാത്യൂസിന്‍റെ മരണം; വളര്‍ത്തമ്മ അറസ്റ്റില്‍

അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മയെ അറസ്റ്റു ചെയ്തു. കുട്ടിയെ ഉപേക്ഷിച്ചത് മരണത്തിന് ഇടയാക്കി എന്ന കുറ്റത്തിനാണ് വളര്‍ത്തമ്മ സിനി മാത്യൂസിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ ഏഴിനാണ് ടെക്‌സാസിലെ വീട്ടില്‍ നിന്നും ഷെറിന്‍ മാത്യൂസിനെ കാണാതാകുന്നത്. പിന്നീട് കുട്ടിയുടെ മൃതദേഹം സമീപത്തുള്ള കലുങ്കിന്റെ അടിയില്‍ നിന്നും കണ്ടെത്തിയിരുന്നു. പാല്‍കുടിക്കാത്തതിന് ശിക്ഷയായി കുട്ടിയെ വീടിന് പുറത്തു നിര്‍ത്തിയെന്നും തുടര്‍ന്ന് കാണാതാകുകയായിരുന്നിവെന്നുമാണ് വളര്‍ത്തച്ഛന്‍ വെസ്‌ലി പൊലീസിന് നല്‍കിയ ആദ്യ മൊഴി. മൃതദേഹം കണ്ടെത്തിയതിന് ശേഷം പാല്‍ ശ്വാസകോശത്തില്‍ കയറി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും ബിഹാറിലെ അനാഥാലയത്തില്‍ നിന്നും കുട്ടിയെ ദത്തെടുത്തത്.

Top