ടിപി സെന്‍കുമാറിന്റെ വീരവാദത്തിന് മറുപടിയുമായി സിന്ധു ജോയി; യൂണിവേഴ്‌സിറ്റി കോളേജിലെ പോലീസ് നടപടിയുടെ വീഡിയോയുമായി ഡിജിപി

തിരുവനന്തപുരം: പോലീസ് നടപടിയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി കോളേജില്‍ താന്‍ കയറിയിട്ടുണ്ടെന്ന ഡിജിപി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മുന്‍ എസ്എഫ്‌ഐ നേതാവ് സിന്ധുജോയി. ‘ 2006 – ല്‍ ഈ യൂണിവേഴ്‌സിറ്റി കോളേജില്‍ കയറിയത് ആരാ?? ‘ എന്ന കുറിപ്പോടെ ടി.പി. സെന്‍കുമാര്‍ ഷെയര്‍ ചെയ്ത വീഡിയോക്കാണ് സിന്ധുജോയിയുടെ മറുപടി.

അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാന്‍ നോക്കേണ്ടത്! ഈ വീഡിയോയില്‍ താങ്കളുമായി വാക്കുതര്‍ക്കം നടത്തുന്ന വിദ്യാര്‍ത്ഥി നേതാവ് ഞാനാണെന്നാണ് സിന്ധു ജോയി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഒരു നുണ പലകുറി ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് താങ്കള്‍ എവിടെയാണ് പഠിച്ചതെന്ന് സിന്ധുജോയി ചോദിക്കുന്നു. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടത്. ആ വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെന്‍കുമാര്‍! ഞങ്ങളുടെ എതിര്‍പ്പിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്‍വാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളില്‍ ഉണ്ടായിരുന്നു. തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങള്‍ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കള്‍ ഇപ്പോള്‍ ഷെയര്‍ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണെന്ന് സിന്ധു ഓര്‍മ്മിപ്പിക്കുന്നു.

Top