ചെന്നൈയെ പ്രോത്സാഹിപ്പിക്കാന്‍ ഡാന്‍സുമായി കുഞ്ഞു സിവ; വീഡിയോ വൈറലാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ കൂള്‍ ക്യാപ്റ്റനെന്നാണ് എം എസ് ധോണി ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ധോണിയെക്കാള്‍ പ്രശസ്തയാണ് മകള്‍ സിവ ധോണി. സോഷ്യല്‍ മീഡിയയുടെ താരമായ സിവയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ധോണിയേക്കാള്‍ ആരാധകരെ സിവയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് സിവ. അച്ഛനേക്കാള്‍ നന്നായി ഡാന്‍സ് ചെയ്യുമെന്ന് കാണിച്ചുതന്നിരിക്കുകയാണ് സിവ.

ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ മകള്‍ ചെന്നൈ ടീമിനെ സപ്പോര്‍ട്ട് ചെയ്ത് ഡാന്‍സ് ചെയ്യുന്നതും പാട്ടുപാടുന്നതുമെല്ലാം പങ്കുവെച്ചിരിക്കുന്നത്. ധോണി ഐപിഎല്‍ തിരക്കിലാണെങ്കിലും ഗ്യാലറിയിലും ടീം ഹോട്ടലിലും പപ്പയ്ക്ക് കട്ട സപ്പോര്‍ട്ടുമായി എത്തുന്ന സിവ ക്യാമറ കണ്ണുകളുടെ സ്ഥിരം നോട്ടപ്പുള്ളിയാണ്. കഴിഞ്ഞദിവസം മത്സരത്തിനിടെ പപ്പായെ കെട്ടിപിടിക്കണം എന്നു പറഞ്ഞ് വാശിപിടിച്ച സിവയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെക്കാള്‍ മികച്ച രീതിയിലാണ് മകള്‍ ഡാന്‍സ് കളിക്കുന്നതെന്ന തലക്കെട്ടോടുകൂടിയാണ് ധോണി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മുമ്പ് ധോണിയുടെ ഡാന്‍സും ആരാധകര്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റൈസിംഗ് പൂനെ വാരിയേഴ്‌സിന്റെ ഡ്രെസ്സിംഗ് റൂമിലെ ധോണിയുടെ ഡാന്‍സിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കളിക്കളത്തില്‍ നിന്നും ലഭിക്കുന്ന ഇടവേള മകള്‍ക്കൊപ്പം ചിലവിടുകയാണ് ധോണി. കഴിഞ്ഞ ദിവസം, കുളി കഴിഞ്ഞ് വന്ന മകളുടെ മുടി ഉണക്കി കൊടുക്കുന്ന ധോണിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, സിവയാകട്ടെ ഐപിഎല്ലിലെ അച്ഛന്റെ സഹകളിക്കാരായ റെയ്‌നയുടേയും ഹര്‍ഭജന്റേയും മക്കള്‍ക്കൊപ്പം കളിച്ചുല്ലസിക്കുകയുമാണ്.

 

Top