തിരുവനന്തപുരം: പ്രസവശേഷം യുവതി അണുബാധമൂലം മരിച്ച സംഭവത്തില്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിക്കെതിരെ പരാതി.ആശുപത്രിക്കെതിരെ ബന്ധുക്കൾ ഗുരുതരമായ ചികിത്സ പിഴവിന്റെ ആരോപണം ഉന്നയിച്ചു. കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് മരിച്ചത്.
പ്രസവത്തിനുശേഷം ഡോക്ടർ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയിൽ നിന്നും ശിവപ്രിയയ്ക്ക് അണുബാധ ബാധിച്ചിരുന്നുവെന്നും ഭർത്താവ് മനു പറഞ്ഞു. പിന്നാലെ പനി വന്നു. എന്നാൽ ഡോക്ടർമാർ തങ്ങളെയാണ് കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ നോക്കാത്തതുകൊണ്ടാണ് അണുബാധ വന്നതെന്ന് ഡോക്ടർമാർ പറയുന്നു. വീട്ടിൽ വന്നതിനുശേഷം സ്റ്റിച്ച് പൊട്ടിപ്പോയിരുന്നുവെന്നും മനു പറഞ്ഞു. ഇന്ന് രാവിലെ ഹൃദയത്തിൽ ബ്ലോക്ക് അനുഭവപ്പെട്ടതിന് പിന്നാലെയായിരുന്നു ശിവപ്രിയയുടെ മരണം.
22-ാം തീയതി പ്രസവം നടന്നതിനു പിന്നാലെ 25-ാം തീയതി ശിവപ്രിയയെ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ 26-ാം തീയതി പനി അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തി. പ്രസവത്തിന് എത്തിയ യുവതി ബാക്ടീരിയല്‍ അണുബാധയെ തുടര്‍ന്നാണ് മരിച്ചതെന്നും അണുബാധ ഉണ്ടായത് ആശുപത്രിയില്‍ നിന്നാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞമാസം 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ടു. 26ന് പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നിലവഷളായത്തിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബ്ലഡ് കള്‍ച്ചറില്‍ ഇന്‍ഫക്ഷന്‍ എന്ന് കണ്ടെത്തി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ ആരോപണം പാടെ നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍. മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.
സംഭവത്തിൽ കൈക്കുഞ്ഞുമായി ബന്ധുക്കൾ പ്രതിഷേധിക്കും. എസ്എടിയിൽ കൊണ്ടുവന്നതിനു ശേഷം ഒരു ലക്ഷത്തിലധികം രൂപയോളം ചെലവായെന്നും കുടുംബം പറഞ്ഞു. പ്രസവത്തിനുശേഷം ക്ലീനിങ് ചെയ്യാതെയാണ് സ്റ്റിച്ചിട്ടതെന്നും ഉത്തരവാദികളായ ഡോക്ടർമാരെ പുറത്താക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.





