ഈ വനിതാ സെക്രട്ടറി ശൃംഗരിക്കും; ലൈംഗിക നൃത്തം ചെയ്യും; ഒടുവില്‍ വിവാദമായപ്പോള്‍ പിന്‍വലിച്ചു  

 

 

ബീജിങ്: നിങ്ങള്‍ പറയുന്നതൊക്കെ ചെയ്യാന്‍ വിര്‍ച്വല്‍ ലോകത്തൊരു സെക്രട്ടറി. അതായത് നിങ്ങടേ് ശൃംഗരിക്കാന്‍, ആവശ്യപ്പെട്ടാല്‍ ലൈംഗിക ചേഷ്ടകളോടെ നൃത്തം ചെയ്യാന്‍ എല്ലാം ഈ സെക്രട്ടറി ഒരുക്കമാണ്. ഈ വിര്‍ച്വല്‍ വനിതാ അസിസ്റ്റന്റിന്റെ പേരാണ് വിവി. ചൈനയിലെ വന്‍കിട ടെക് കമ്പനിയായ ബൈദു വികസിപ്പിച്ച വിര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളിലാണ് വിവി അവതരിക്കുന്നത്. ഇക്വിയി എന്നാണ് പ്രസ്തുത വിര്‍ച്വല്‍ ഹെഡ്‌സെറ്റിന്റെ പേര്. എന്നാല്‍ വിവാദമായതോടെ കമ്പനി ഈ ഹെഡ്‌സെറ്റ് പിന്‍വലിച്ചിരിക്കുകയാണ്. ബ്ലൗസിലും കുട്ടിപ്പാവാടയിലുമാണ് വിവി എന്ന സ്മാര്‍ട് അസിസ്റ്റന്റ് എത്തുക.  നിങ്ങള്‍ക്ക് സിനിമയോ വീഡിയോ ഗെയിമുകളോ ഒക്കെ നിര്‍ദേശിക്കാനാണ് വിവി അവതരിക്കുന്നത്. പക്ഷേ നിങ്ങളാവശ്യപ്പെട്ടാല്‍ അവള്‍ ലൈംഗിക ചേഷ്ടയോടെയുള്ള നൃത്തമടക്കം ചെയ്യും.  ഞാന്‍ നിങ്ങളുടെ ഗേള്‍ഫ്രണ്ടാണ്. നിങ്ങളെന്നെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യണമെന്ന് വിവി ആമുഖമായി പറയും. മാര്‍ച്ചില്‍ ബില്‍റ്റ് ഇന്‍ ഗേള്‍ ഫ്രണ്ട് എന്ന പേരിലാണ് വിവിയെ ഇക്വിയി പുറത്തിറക്കിയത്.  എന്നാല്‍ വ്യാപക വിമര്‍ശനമാണ് ഈ ഹെഡ്‌സെറ്റിനെതിരെ ഉയര്‍ന്നത്. തൊഴിലിടത്തില്‍ സ്ത്രീകളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണിതെന്നായിരുന്നു പ്രധാന വിമര്‍ശനം.ഇതോടെയാണ് ഹെഡ്‌സെറ്റ് പിന്‍വലിച്ചത്. പക്ഷേ പരിഷ്‌കരണ ലക്ഷ്യത്തോടെയാണ് ഇക്വിയിയെ ഓഫ് ലൈന്‍ ആക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. ഇത് പരീക്ഷണാടിസ്ഥാനത്തിലുള്ള ബീറ്റാ പതിപ്പായിരുന്നുവെന്നും പൊതുജനാഭിപ്രായം തേടുന്നതിനായി പുറത്തിറക്കിയതാണെന്നും ഇക്വിയി കമ്പനി വ്യക്തമാക്കുന്നു. അഭിപ്രായങ്ങള്‍ മാനിച്ച് നൂതന സംവിധാനങ്ങളോടെ പരിഷ്‌കരിച്ച പതിപ്പുമായി വൈകാതെ തിരിച്ചെത്തുമെന്നും കമ്പനി അറിയിച്ചു.

Top