സൗദി :സോഷ്യല്‍ മീഡിയ ദുരുപയോഗം നടത്തുകായും അതിലൂടെ വിവാദങ്ങൾ പടച്ചുവിടുന്നവർക്കും മുന്നറിയിപ്പ്..സൗദിയില്‍ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തി നടത്തിയ കേസില്‍ മലയാളി എഞ്ചിനീയര്‍ക്ക് സഊദി കോടതി ശിക്ഷ വിധിച്ചു.കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെ അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ (19 ലക്ഷം രൂപ) മാണ് ശിക്ഷ വിധിച്ചത്.
നാല് മാസം മുന്‍പ് രാജ്യത്തെ നിയമ വ്യവസ്ഥിതിക്കെതിരെയും പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയും ട്വിറ്ററിലൂടെ അധിക്ഷേപിച്ച കേസിലാണ് ദമാം ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.സഊദി അരാംകോയുടെ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ പ്ലാനിങ് എന്‍ജിനീയറായ വിഷ്ണു ഒരു യൂറോപ്യന്‍ വനിതയുമായി ട്വിറ്ററില്‍ ആശയവിനിമയം നടത്തിയതിനെ തുടര്‍ന്നാണ് ദഹ്‌റാന്‍ പോലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരം ദമാമിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ കേസില്‍ ഇടപെട്ടിരുന്നു.രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് സഊദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗത്തില്‍ കടുത്ത ശിക്ഷ പ്രഖ്യാപിച്ചത്.
അധിക്ഷേപം, വഞ്ചന, അസത്യം പ്രചരിപ്പിക്കല്‍, മത സ്പര്‍ദ്ധ വളര്‍ത്തല്‍, നിന്ദിക്കല്‍, പ്രകോപനം സൃഷ്ടിക്കല്‍ തുടങ്ങി സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്താല്‍ അഞ്ചു വര്‍ഷം വരെ തടവും മൂന്നു ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ് തുടങ്ങി സോഷ്യല്‍ മീഡിയ വഴി ദുരുപയോഗം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് വിധി.


