ഒടുവിൽ സോണിയ മുട്ടുമടക്കുന്നു !മുങ്ങി താഴുന്ന കപ്പൽ രക്ഷപ്പെടുത്താൻ നീക്കം. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളെ കാണാന്‍ സോണിയ

ന്യൂഡല്‍ഹി: മുങ്ങി താഴ്ന്ന കപ്പൽ രക്ഷിക്കാൻ സോണിയ മുട്ടുമടക്കി .കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ഒടുവില്‍ സോണിയാഗാന്ധി സമ്മതം മൂളി. ശനിയാഴ്ച കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതെന്നാണ് വിവരം.23 മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തെഴുതിയിരുന്നത്. ഇതില്‍ അഞ്ചോ ആറോ പേര്‍ അടങ്ങുന്ന സംഘമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക.കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയോ, പ്രിയങ്കാ ഗാന്ധിയോ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല. അനുരഞ്ജന നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച.

പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തി നേരത്തെ സോണിയക്ക് കത്തയച്ച 23 നേതാക്കള്‍ പാര്‍ട്ടിക്ക് ഊര്‍ജസ്വലമായ ഒരു മുഴുവന്‍ സമയ നേതൃത്വം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ ബിഹാറില്‍ നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പ്രകടനം മോശമായതോടെ പാര്‍ട്ടിയില്‍ വിമത സ്വരങ്ങള്‍ വീണ്ടും ഉയര്‍ന്നു. ആത്മപരിശോധന നടത്തുന്നതിനുള്ള സമയം അതിക്രമിച്ചിരുന്നുവെന്ന് തുറന്നടിച്ചു മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വീണ്ടും രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ സമഗ്ര വിലയിരുത്തല്‍ ആവശ്യപ്പെട്ട മുന്‍ ധനമന്ത്രി പി ചിദംബരം പാര്‍ട്ടിയെ അടിത്തറ മുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top