ചെരുപ്പ് വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ച് സ്പീക്കര്‍ എന്‍ ശക്തന്‍. മാധ്യമങ്ങള്‍ എന്നും തന്നെ ഉപദ്രവിച്ചിട്ടേയുള്ളുവെന്നു അദ്ദേഹം പറഞ്ഞു. തന്നെ ഉപദ്രവിക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ ഇതിനു മുമ്പും മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. സഹായി തന്റെ ചെരുപ്പ് അഴിച്ച സംഭവം മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.എൽഡിഎഫ് സർക്കാരിൽ മന്ത്രിയായിരിക്കെ സിപിഐ നേതാവ് മുല്ലക്കര രത്നാകരന്റെ ചെരുപ്പുമായി പൊലീസ് ഉദ്യോഗസ്ഥൻ അനുഗമിക്കുന്നതിന്റെയും വി.എസ്. അച്യുതാനന്ദനു സഹായികൾ ചെരുപ്പിട്ടു കൊടുക്കുന്നതിന്റെയും ചിത്രങ്ങളുമായാണു സ്പീക്കർ വേദിയിലെത്തിയത്. ചടങ്ങിൽ വേദി പങ്കിട്ടവരെ ഈ ചിത്രം കാണിച്ച ശേഷമായിരുന്നു സ്പീക്കറുടെ പ്രസംഗം. ‘‘ഇപ്പോഴത്തെ നിയമസഭാംഗങ്ങളിൽ ആരോഗ്യമുള്ള പലരും ഇതിനെക്കാൾ മോശം കാര്യങ്ങൾ ചെയ്യുന്നുണ്ട്. മാധ്യമങ്ങൾ അതൊന്നും കാണുന്നില്ല.
മാധ്യമങ്ങൾ എന്നെ തെറ്റിദ്ധരിച്ചതിനാലാണു സംഭവം വിവാദമാക്കിയത് എന്നാണ് ആദ്യം കരുതിയത്. അതിനാൽ പത്രസമ്മേളനം വിളിച്ച് എന്റെ രോഗാവസ്ഥയെക്കുറിച്ചു വിശദമായി പറഞ്ഞു. പക്ഷേ, രാത്രിയിലെ ചാനൽ ചർച്ചകളിൽ അതും ആഘോഷമാക്കി. ഇതെല്ലാം നിർഭാഗ്യകരമാണ്’’–ശക്തൻ പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ, ശക്തന്റെ ഡ്രൈവർ ചെരുപ്പഴിച്ചതു വിവാദമാക്കേണ്ട കാര്യമില്ലെന്നു പ്രസംഗത്തിൽ പറഞ്ഞിരുന്നു.
ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ച സ്പീക്കറുടെ നടപടി വിവാദമായിരുന്നു.
സംഭവത്തില്‍ വിശദീകരണവുമായി ശക്തന്‍ രംഗത്തെത്തിയിരുന്നു.തനിക്ക് കണ്ണിന് അസുഖമുണ്ടെന്നും കുനിയരുതെന്ന് ഡോക്‌ടറുടെ നിര്‍ദ്ദേശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ശാരീരികമായി അസുഖമുണ്ട്. 18 – 19 വര്‍ഷങ്ങള്‍ക്കു മുമ്പ് വന്ന അസുഖമാണ്. പതിനായിരം പേരില്‍ ഒരാളിനോ ലക്ഷം പേരില്‍ ഒരാള്‍ക്കോ വരാവുന്ന അസുഖമാണ് ഇത്. കണ്ണിലെ ഞരമ്പ് തകരാറിലായതാണ്. കണ്ണിനകത്ത് ബ്ലഡ് ഇറങ്ങി കണ്ണിന്റെ കാഴ്ച നഷ്‌ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.