കൊച്ചി:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്ജ് ഉൾപ്പെടെയുള്ള ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും പരിഗണിക്കുക പ്രത്യേക ബെഞ്ചായിരിക്കും.ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുക.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാവായ സജിമോൻ പറയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവർ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന തീരുമാനം അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പേർട്ടിന്റെ പൂർണ്ണമായ രൂപം ഹാജരാക്കാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. മുദ്ര വച്ച കവറിൽ ഹാജരാക്കണമെന്ന് നിർദേശം നൽകിയത്. റിപ്പോർട്ട് കോടതി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്നുള്ള നടപടികൾ പ്രത്യേക
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പ്രമുഖ നടന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. മുൻകൂർ ജാമ്യം തേടിയുള്ള ഹർജികൾ കോടതിക്കു മുൻപാകെ വരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനം. നേരത്തെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ സജിമോൻ പറയിൽ നൽകിയ ഹർജി ജസ്റ്റിസ് വി.ജി.അരുൺ തള്ളിയിരുന്നു.