എബ്രഹാം കലമണ്ണിലിന്റെ പണത്തിനു മുകളില്‍ ആരും പറന്നില്ല! അയ്യപ്പാ മെഡിക്കല്‍ കോളേജിനു നേരെ അഗ്നിശമനസേനയും കണ്ണടച്ചു..

പത്തനംതിട്ട : കലമണ്ണിലിന്റെ പണത്തിനു മുകളില്‍ ആരും പറന്നില്ല, അയ്യപ്പാ മെഡിക്കല്‍ കോളേജിനു നേരെ അഗ്നിശമനസേനയും കണ്ണടച്ചു. വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജില്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അഗ്നിശമനസേനാ വിഭാഗത്തിന് ഇവിടെ ഇങ്ങനെ ഒരു ആശുപത്രി പ്രവര്‍ത്തിക്കുന്നതായിപ്പോലും അറിയില്ല. റാന്നി ഫയര്‍ സ്റ്റേഷന് കീഴിലാണ് വടശ്ശേരിക്കരയിലെ ഈ മെഡിക്കല്‍ കോളേജ് എങ്കിലും ഇവിടെ പരിശോധന നടത്തി എന്‍.ഓ.സി നല്‍കേണ്ടത് പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസര്‍ ആണ്.

Also Read :ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിന് പ്രവര്‍ത്തനാനുമതി നല്‍കിയത് വിവാദമാകുന്നു ; വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രതിക്കൂട്ടില്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയ്യപ്പാ മെഡിക്കല്‍ കോളേജില്‍ കൊവിഡ്‌  വാര്‍ഡ്‌ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍  റാന്നി നിലയത്തില്‍ നിന്നും ചില ഉദ്യോഗസ്ഥര്‍ അവിടെ പോയിരുന്നു. അന്നാണ് ഇങ്ങനെ ഒരു മെഡിക്കല്‍ കോളേജ് വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അഗ്നിശമനസേന അറിയുന്നത്. എന്നാല്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുവാനോ അവര്‍ തയ്യാറായില്ല. അഗ്നിശമനസേനയുടെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിരിക്കുന്നത്. കലമണ്ണിലിന്റെ മെഡിക്കല്‍ കോളേജിനെ വഴിവിട്ട് സഹായിച്ചുവെന്ന് വേണം കരുതാന്‍.

ഔട്ട് പേഷ്യന്റ് വിഭാഗവും ഇന്‍ പേഷ്യന്റ് വിഭാഗവും പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവാദം നല്‍കിയത് വടശ്ശേരിക്കര ഗ്രാമ പഞ്ചായത്താണ്. ബഹുനില കെട്ടിടങ്ങള്‍ക്കും വലിയ വ്യാപാര സ്ഥാപനങ്ങള്‍ക്കും അഗ്നിശമനസേന പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കില്‍ മാത്രമേ സ്ഥാപനം അവിടെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കൂ. ഫാക്ടറികള്‍ക്കും ആശുപത്രികള്‍ക്കും കര്‍ശനമായ സുരക്ഷാപരിശോധനയുണ്ട്. എന്നാല്‍ വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിന് ഇതൊന്നും ബാധകമായിരുന്നില്ല.

കലമണ്ണിലിന്റെ പണത്തിനു മുകളില്‍ ആരും പറന്നില്ല. ഫയര്‍ ഫോഴ്സിന്റെ പരിശോധനയോ എന്‍.ഓ.സിയോ ഇല്ലാത്ത കെട്ടിടത്തില്‍ ആശുപത്രി നടത്താനാണ് വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത് ലൈസന്‍സ് നല്‍കിയത്. സുരക്ഷാ ഉപകരണങ്ങള്‍ ഒന്നുംതന്നെ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഒരു കടലാസുകഷണത്തിന് തീപിടിച്ചാല്‍ പോലും അത് ഉതിക്കെടുത്താനേ ഇവിടെ സാധിക്കൂ.ആരോഗ്യ വകുപ്പും മന്ത്രിയും കണ്ണടച്ചു

മാനദണ്ഡങ്ങള്‍ പാലിക്കാതെ കലമണ്ണിലിന്റെ അയ്യപ്പാ മെഡിക്കല്‍ കോളേജ് – പരമ്പര തുടരും

Top