സ്വന്തമായി ഒരു ആംബുലന്‍സില്ല;വൈദ്യുതി കണക്ഷൻ ഉടായിപ്പില്‍.പേര് ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് !ആറന്മുളയില്‍ വിമാനം ഇറക്കാന്‍ മുന്നിട്ടിറങ്ങിയ എബ്രഹാം കലമണ്ണില്‍ എല്ലാവരെയും നിശബ്ദരാക്കി!!

പത്തനംതിട്ട :ആറന്മുളയില്‍ വിമാനം ഇറക്കാന്‍ മുന്നിട്ടിറങ്ങിയ എബ്രഹാം കലമണ്ണില്‍ എല്ലാവരെയും നിശബ്ദരാക്കിയോ ?പത്തനതിട്ടയിലെ അയ്യപ്പ മെഡിക്കൽ കോളേജിനെപ്പറ്റി അറിയുമ്പോൾ ഇത് സത്യമാണെന്നു തോന്നും ! ഈ മെഡിക്കൽ കോളേജിനെപ്പറ്റി വലിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് !

പേര് ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ്, സ്വന്തമായി ഒരു ആംബുലന്‍സ് പോലുമില്ല. മാത്രവുമല്ല വൈദ്യുതി ഉപയോഗിക്കുന്നതും ഉടായിപ്പില്‍. വടശ്ശേരിക്കരയിലെ ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൌണ്ടേഷനെക്കുറിച്ച് പറയുവാന്‍ ഏറെയാണ്. എന്നാല്‍ പത്തനംതിട്ടയിലെ ഒരു മാധ്യമവും ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യില്ല. എന്നുവേണം കരുതാന്‍. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കടമ്മനിട്ട മൌണ്ട് സിയോണ്‍ എന്‍ജിനിയറിംഗ് കോളേജില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭക്ഷ്യ വിഷബാധ. കോളേജ് ഹോസ്റ്റലിലെ പഴകിയ ഭക്ഷണം കഴിച്ച് 42 കുട്ടികള്‍ ആശുപത്രിയില്‍ ആയിട്ടും ഇത് റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ അല്ലാതെ മറ്റാരും തയ്യാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ചെറിയ ആശുപത്രിക്കുവേണ്ട സംവിധാനങ്ങള്പോലും വടശ്ശേരിക്കരയിലെ ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജില്‍ ഇല്ല. സ്വന്തമായി ഒരു ആംബുലന്‍സ് ഇതുവരെയില്ല.  അതിന്റെ ആവശ്യവും വന്നിട്ടില്ല, കാരണം ഇവിടെ രോഗികള്‍ എത്തുന്നത്‌ നടന്നുതന്നെ, തിരികെ പോകുന്നതും നടന്നുതന്നെ, അതും ഒരു ദിവസം പത്തില്‍ താഴെ മാത്രം. പിന്നെ എന്തിന് ഒരു ആംബുലന്‍സ് എന്നതാണ് എബ്രഹാം കലമണ്ണിലും കൂട്ടരും ആലോചിച്ചത്. എന്നാല്‍ പേരിനുമാത്രം ഒരു കുറവും വരുത്തിയില്ല. ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൌണ്ടേഷന്‍. കേട്ടാല്‍ പത്തനംതിട്ടക്കാര്‍ ഒഴികെ എല്ലാവരും രോമാഞ്ചം കൊള്ളും. എന്തോ വന്‍ പ്രസ്ഥാനം ആണന്ന് അവര്‍ കരുതിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. ചില നിഗൂഡ ലക്ഷ്യങ്ങള്‍ ഇതിനുപിന്നില്‍ ഉണ്ടെന്നത് സത്യമാണ്. വരും ദിവസങ്ങളിലെ പരമ്പരകളിലൂടെ ഇത് വ്യക്തമാകും.

മെഡിക്കല്‍ കോളേജിലെ വൈദ്യുതി കണക്ഷന്‍ ആരെയും അമ്പരപ്പിക്കും. ഒരു സാധാരണ ആശുപത്രിക്ക് പോലും പ്രത്യേക ട്രാന്‍സ് ഫോര്‍മറും ഹൈടെന്‍ഷന്‍ ലൈനും ഉള്ളപ്പോള്‍ വടശ്ശേരിക്കരയിലെ അയ്യപ്പാ മെഡിക്കല്‍ കോളജിന് കെ.എസ്.ഐ.ബി പോസ്റ്റില്‍ നിന്നും സര്‍വീസ് വയര്‍ ഉപയോഗിച്ച് ഒരു സാധാരണ ത്രീ ഫേസ് കണക്ഷന്‍ മാത്രം. ഇതിലാണ് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്.

2014 ല്‍ കെട്ടിടം പണിക്കുവേണ്ടി എടുത്ത ഒരുസാധാരണ വൈദ്യുതി കണക്ഷന്‍ ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പുറത്ത് ഒരു ഷെഡിലാണ് വൈദ്യുതി മീറ്ററും കണക്ഷനും. ഇവിടെനിന്ന് കേബിള്‍ കൂട്ടിപ്പിരിച്ചാണ് ആശുപത്രി കെട്ടിടത്തിലേക്ക് വൈദ്യുതി എത്തിക്കുന്നത്. തികച്ചും നിയമവിരുദ്ധമായാണ് ഇവിടെ വൈദ്യുതി ഉപയോഗിക്കുന്നതെങ്കിലും വടശ്ശേരിക്കരയിലെ കെ.എസ്.ഐ.ബി ജീവനക്കാര്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. അഥവാ അറിഞ്ഞാലും കലമണ്ണിലിനോടുള്ള വിധേയത്വമുള്ളവര്‍ എല്ലാം കണ്ടില്ലെന്നു നടിക്കും. സുരക്ഷാ മാനണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഒരു മെഡിക്കല്‍ കോളേജ്
പരമ്പര തുടരും

Top