ശ്രീശാന്തിന്റെ മലയാള ചിത്രത്തില്‍ നായികയായി നിക്കി ഗല്‍റാണി

രാഷ്ട്രീയത്തിലും സിനിമയിലും ഒരേ സമയം പയറ്റിതെളിയാനുള്ള നീക്കത്തിലാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായി ഒരുങ്ങുന്ന മലയാള ചിത്രം ‘ടീം ഫൈവ്’ില്‍
തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ ശ്രീയ്ക്ക് നായികയായി എത്തുന്നത്. ഇഷ തല്‍വാറിനെയും ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു.നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്.

Nikki-Galrani-Latest-Images-12
ഗോപി സുന്ദറിന്റെയാണു സംഗീതം. ബാബു ആന്റണിയാണു മറ്റൊരു പ്രധാനം വേഷം ചെയ്യുന്നത്. ആക്ഷന്‍ ചിത്രമായതിനാല്‍ സിനിമയ്ക്കായി ആയോധന കല പരിശീലിക്കുന്ന തിരക്കിലാണു ശ്രീശാന്ത്. ഇലക്ഷന്‍ പ്രചാരണത്തിന്റെ തിരക്കായതിനാല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ വൈകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top